Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പുതുതലമുറയുടെ സേവനം ലോകത്തിന് മാതൃക: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

26 AUGUST 2018 02:40 PM IST
മലയാളി വാര്‍ത്ത

പുതുതലമുറയുടെ നന്മ നഷ്ടപ്പെട്ടിട്ടില്ലെന്നും അവരുടെ സേവനം ലോകത്തിന് മാതൃകയാണെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മനുഷ്യന്റെ മഹാ യജ്ഞമാണ് കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വയനാട് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വയനാട് ജില്ലാ ആശുപത്രിയില്‍ കൂടിയ പ്രത്യേക അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രളയ ദുരന്തത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി മൈക്രോ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ആ പ്ലാന്‍ വയനാട് ജില്ലയിലും നടപ്പിലാക്കുന്നതാണ്. എലിപ്പനി, മഞ്ഞപ്പിത്തം, കോളറ എന്നിവ പടരാതെ സംരക്ഷിക്കേണ്ടതുണ്ട്. ശുദ്ധജലം ഉറപ്പാക്കാന്‍ ഫലപ്രദമായ ക്ലോറിനേഷന്‍ നടത്തണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. 3 ഘട്ടങ്ങളിലായി വെള്ളം പരിശോധിക്കുന്നതാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് 24 മണിക്കൂറും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മരുന്നിന് യാതൊരു വിധത്തിലുമുള്ള ക്ഷാമവുമില്ല. പകര്‍ച്ചവ്യാധി പ്രവര്‍ത്തനം, ജീവിതശൈലീ രോഗങ്ങള്‍, മാനസിക വെല്ലുവിളികള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് ആക്ഷന്‍ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. 50 വീടിന് 2 വോളന്റിയര്‍മാര്‍ വച്ച് ഒരു ദിവസം 25 വീടുകള്‍ സന്ദര്‍ശിച്ച് ക്ലോറിനേഷന്‍, പരിസരം അണുവിമുക്തമാക്കല്‍, അവബോധം എന്നിവ നല്‍കുന്നതാണ്. മരുന്നിന്റെ സ്‌റ്റോക്ക് ഉറപ്പു വരുത്തുകയും ചികിത്സാ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് മരുന്ന് നല്‍കി ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യുന്നു. ആശാവര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ മാനസിക വെല്ലുവിളികളുള്ളവരെ കണ്ടെത്തുന്നു. അവര്‍ക്ക് സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് കൊടുക്കുകയും കൂടുതല്‍ ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുന്നു.

മെഡിക്കല്‍ ക്യാമ്പുകളില്‍ ആയുര്‍വേദ, ഹോമിയോ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും അതത് മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടക്കുന്നുണ്ട്. കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ഓരോ വീട്ടിലും കയറി വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു സെന്‍സസ് ടീമിനെ നിയോഗിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

എം.എല്‍.എ.മാരായ ഒ.ആര്‍. കേളു, സി.കെ. ശശീന്ദ്രന്‍, എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ ഐ.എ.എസ്., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. നിസീമ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

ഉരുള്‍പൊട്ടി ഏറെ നാശനഷ്ടം വരുത്തിയ മാനന്തവാടി പഞ്ചാരക്കൊല്ലി പ്രദേശം സന്ദര്‍ശിച്ച് മന്ത്രി നാട്ടുകാരുമായി സംസാരിച്ചു. മാനന്തവാടി പിലാക്കാവ്, കണിയാരം ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങിലെ ക്യാമ്പുകളും മന്ത്രി സന്ദര്‍ശിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (11 hours ago)

Malayali Vartha Recommends