പ്രളയക്കെടുതി; അധിക ധനസഹായം നല്‍കുമെന്ന് ഗവര്‍ണര്‍ക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്
പ്രളയക്കെടുതി നേരിടുന്ന കേരളത്തിനു കേന്ദ്രസര്‍ക്കാര്‍ അധിക ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നല്‍കിയതായി ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. കേരളത്തിന് അനുവദിച്ച 600 കോടി രൂപ ആദ്യഗഡു മാത്രമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രളയ മേഖലകള്‍ സന്ദര്‍ശിച്ച ശേഷം കേന്ദ്രം കേരളത്തിന്റെ അവസ്ഥ നിരീക്ഷിച്ചു വരികയാണ്. കേരളത്തിന് ആവശ്യമായ വസ്തുകള്‍ നല്‍കുമെന്ന് മോദി അറിയിച്ചതായും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha