മുത്തച്ഛനൊപ്പം വീടിന്റെ ടെറസില്‍ കളിക്കുകയായിരുന്നു ഞങ്ങളുടെ കിലുക്കാംപെട്ടി... കാൽ വഴുതി താഴെ വീഴാന്‍ തുടങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും താഴേക്ക്; മുത്തച്ഛനോടൊപ്പം മൂന്ന് വയസുകാരിയും മരണത്തിന് കീഴടങ്ങി
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വീടിന്റെ ടെറസില്‍ നിന്നും കാല് വഴുതി മുത്തച്ഛനോടൊപ്പം താഴെ വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് വയസുകാരിയും മരണത്തിന് കീഴടങ്ങി. പുല്ലുവിള ചാരത്തടി പുരയിടത്തില്‍ ഓസ്റ്റിന്റെയും റോസിയുടെയും മകള്‍ എല്വീനറോസീന ആണ് മരിച്ചത്.
മുത്തച്ഛനൊപ്പം വീടിന്റെ ടെറസില്‍ കളിക്കുകയായിരുന്ന എല്‍വീന താഴെ വീഴാന്‍ തുടങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും താഴേക്ക് വീഴുകയായിരുന്നു.
മുത്തച്ഛന് ആന്റണി പീത്തിയൂസ് (57) അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പുല്ലുവിള സെന്റ് ജേക്കബ്സ് ഫെറോനാ ദേവാലയ സെമിത്തേരിയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു.
https://www.facebook.com/Malayalivartha