200-ഓളം മൊബൈല്‍ ക്ലിപ്പിങ്ങുകള്‍ കുട്ടികളെ ഒഴിഞ്ഞ ഗ്രൗണ്ടിൽ പീഡനത്തിനിരയാക്കി പകർത്തി; കണ്ണൂരിൽ ഫുട്‌ബോള്‍ പരിശീലനത്തിന്റെ മറവില്‍ പത്ത് വയസ്സ് മുതല്‍ 14 വയസ്സുവരെ പ്രായമുള്ള പതിനഞ്ചോളം കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഫുട്‌ബോള്‍ കോച്ച് അറസ്റ്റില്‍

അല്‍ജസീറ എന്ന പേരില്‍ ഫുട്‌ബോള്‍ ക്ലബ്ബ് ഉണ്ടെന്നും അതിന്റെ പരിശീലകനാണ് താനെന്നും തെറ്റിദ്ധരിപ്പിച്ച് ഫെയ്സ്ബുക്ക് വഴി കുട്ടികളുമായി അടുപ്പമുണ്ടാക്കി പരിശീലനത്തിനെത്തിച്ച് പത്ത് വയസ്സ് മുതല്‍ 14 വയസ്സുവരെ പ്രായമുള്ള പതിനഞ്ചോളം കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഫുട്‌ബോള്‍ കോച്ച് അറസ്റ്റില്‍.
കോഴിക്കോട് ഒളവണ്ണ സ്വദേശിയായ ഫത്തല്‍ റഹ്‌മാ(36) നെയാണ് അറസ്റ്റ് ചെയ്തത്. തെക്കീബസാറിലെ ലോഡ്ജ് മുറിയില്‍ താമസിച്ചുവരികയായിരുന്ന കോച്ച് കുട്ടികളെ പരിശീലനത്തിന്റെ പേര് പറഞ്ഞ് ഒഴിഞ്ഞ ഗ്രൗണ്ടില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കിയതായാണ് പരാതി.
പത്ത് വയസ്സ് മുതല്‍ 14 വയസ്സുവരെ പ്രായമുള്ള പതിനഞ്ചോളം കുട്ടികളെ ഇത്തരത്തില്‍ പ്രതി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പോക്‌സോ നിയമപ്രകാരമാണ് കോച്ചിനെ അറസ്റ്റ് ചെയ്തത്. പീഡനത്തിന് ശേഷം ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നതായും കുട്ടികള്‍ പോലീസിനോട് പറഞ്ഞിരുന്നു. ഒരു പതിനാലുകാരന്റെ പരാതിയിലാണ് യുവാവിനെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണത്രെ പത്തോളം കുട്ടികളെ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായി സമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു. തലശ്ശേരി ധര്‍മ്മടത്ത് വെച്ച് സമാന സ്വഭാവമുള്ള കേസില്‍ എട്ട് മാസം ജയില്‍ശിക്ഷയനുഭവിച്ച് അടുത്തകാലത്താണ് ഫത്തല്‍ റഹ്‌മാൻ പുറത്തിറങ്ങിയതെന്നും പോലീസ് പറഞ്ഞു.
200-ഓളം ക്ലിപ്പിങ്ങുകൾ പ്രതിയിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. ചിത്രീകരിച്ച ദൃശ്യങ്ങൾ പെൻഡ്രൈവിൽ ശേഖരിച്ചു വച്ചിരിക്കുകയായിരുന്നു. ഇയാളുടെ ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റവും കടുത്ത ലൈംഗികാതിക്രമമാണ് ഫസൽ റഹ്മാൻ കുട്ടികൾക്കുനേരെ നടത്തിയതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിക്ക് രണ്ടുഭാര്യമാരും കുട്ടികളുമുണ്ട്.
https://www.facebook.com/Malayalivartha

























