Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

പ്രളയക്കെടുതികളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി

29 AUGUST 2018 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

പ്രളയക്കെടുതികളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ദുരന്തനിവാരണ നിയമ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. കളവാണെന്ന് അറിഞ്ഞുകൊണ്ട് സര്‍ക്കാറിന്റെയോ ബന്ധപ്പെട്ട അതോറിറ്റികളുടെയോ ആനുകൂല്യങ്ങള്‍ക്ക് തെറ്റായ അവകാശവാദം ഉന്നയിക്കുന്നത് നിയമത്തിലെ സെക്ഷന്‍52 പ്രകാരമാണ് കുറ്റകൃത്യമാകുന്നത്. രണ്ടുവര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.ദുരന്ത നിവാരണത്തിന് വിവിധ നടപടികള്‍ നിര്‍ദേശിക്കുന്ന 2005ലെ ദുരന്ത നിവാരണ നിയമത്തില്‍ (ദ ഡിസാസ്റ്റര്‍ മാനേജ്മന്റെ് ആക്ട്2005) തന്നെയാണ് അനര്‍ഹര്‍ ആനുകൂല്യത്തിന് ശ്രമം നടത്തുന്നതടക്കം നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികളും പരാമര്‍ശിക്കുന്നത്.

പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കലാണ് ദുരന്തനിവാരണ നിയമത്തിന്റെ ലക്ഷ്യം. ദേശീയ, സംസ്ഥാന, ജില്ല ദുരന്തനിവാരണ അതോറിറ്റികളുടെ നിര്‍ദേശപ്രകാരം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ കൃത്യനിര്‍വഹണത്തില്‍നിന്ന് തടയുന്നതും കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെയോ ദുരന്തനിവാരണ അതോറിറ്റികളുടെയോ നിര്‍ദേശങ്ങള്‍ നടപ്പാക്കാതിരിക്കുന്നതും സെക്ഷന്‍51 പ്രകാരം കുറ്റകരമാണ്. രണ്ടിനും ഒരു വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. ഈ കുറ്റകൃത്യങ്ങള്‍ ജീവാപായത്തിന് കാരണമായിട്ടുണ്ടെങ്കില്‍ തടവുശിക്ഷയുടെ കാലാവധി രണ്ടുവര്‍ഷം വരെയാകും.

ദുരന്തത്തിനിടെ സംരക്ഷിക്കാനും മറ്റുമായി ആരെങ്കിലും ഏല്‍പിച്ചിട്ടുള്ള പണമോ വസ്തുവകകളോ സ്വന്തം കാര്യലാഭത്തിന് ഉപയോഗിക്കുന്നതും ഇങ്ങനെ ദുരുപയോഗം നടത്താന്‍ മറ്റാര്‍ക്കെങ്കിലും അവസരമൊരുക്കി നല്‍കുന്നതും സെക്ഷന്‍53 പ്രകാരം രണ്ടു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ജനങ്ങളില്‍ ഭീതിയും ആശങ്കയും പരത്തുന്നവിധം ദുരന്തം സംബന്ധിച്ച് അനാവശ്യ മുന്നറിയിപ്പുകളോ തെറ്റായ അപായ സൂചനകളോ പ്രചരിപ്പിക്കുന്നത് സെക്ഷന്‍54 പ്രകാരം ഒരുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

സര്‍ക്കാറിനു കീഴിലെ ഏതെങ്കിലും വകുപ്പിന്റെ ഭാഗത്തുനിന്ന് കുറ്റകൃത്യങ്ങളുണ്ടായാല്‍ തന്റെ അറിവോടെയല്ല കുറ്റകൃത്യം നടന്നതെന്ന് തെളിയിക്കാനാവാത്തപക്ഷം വകുപ്പ് മേധാവി വിചാരണ നടപടി നേരിടേണ്ടിവരും. മേധാവി അറിയാതെ മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റെ അറിവോടെയാണ് കുറ്റകൃത്യം നടന്നതെങ്കില്‍ ആ ഉദ്യോഗസ്ഥനാണ് ശിക്ഷിക്കപ്പെടുക. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചുമതലയില്‍നിന്ന് വകുപ്പ് മേധാവിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ വിട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥന് ഒരുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കും ഒരു വര്‍ഷം വരെ തടവുശിക്ഷയാണ് നിയമത്തില്‍ പ്രതിപാദിക്കുന്നത്. കമ്പനിയുടെയോ കോര്‍പറേറ്റ് ഓഫിസുകളുടെയോ ഭാഗത്ത് നിന്നുണ്ടാവുന്ന തെറ്റുകള്‍ക്ക് നിരപരാധിത്വം തെളിയിക്കാനായില്ലെങ്കില്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കുറ്റവാളിയാകും.

ഡയറക്ടര്‍, മാനേജര്‍, സെക്രട്ടറി തുടങ്ങിയവര്‍ക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവുള്ളപക്ഷം അവരും പ്രതികളാവും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ സര്‍ക്കാറിന്റെ അനുമതിയില്ലാതെ പ്രോസിക്യൂഷന്‍ നടപടികള്‍ പാടില്ലെന്ന വ്യവസ്ഥ ഇക്കാര്യത്തിലും ബാധകമാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (27 minutes ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (43 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (10 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (11 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (11 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

Malayali Vartha Recommends