ഫ്രാങ്കോ മുളയ്ക്കലിനെ പാലാ കോടതിയിലേക്ക് കൊണ്ടുപോയി....
കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ കോടതിയിലേക്ക് കൊണ്ടുപോയി. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായായി കോട്ടയം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഇനി പാലാ താലൂക്ക് ആശുപത്രിയിലായിരിക്കും വൈദ്യപരിശോധന നടത്തുക.
നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഫ്രാങ്കോയെ രാവിലെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. രക്ത സമ്മര്‍ദമാണ് ബിഷപ്പിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തില്‍.
" frameborder="0" allow="autoplay; encrypted-media" allowfullscreen>https://www.facebook.com/Malayalivartha