ബലംപ്രയോഗിച്ച് തന്റെ രക്തവും ഉമിനീരം പൊലീസ് എടുത്തെന്ന് ബിഷപ്പ് മജിസ്‌ട്രേട്ടിനോട് പരാതി പറഞ്ഞു, ജാമ്യാപേക്ഷയിലും പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലും ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും, ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് ബിഷപ്പിനെ പാലാ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യത്തെ എതിര്‍ക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മന്ദീപ് സിംഗ് സച്ച് ദേവ്. ജലന്ദറില്‍ എട്ട് മണിക്കൂറും കേരളത്തില്‍ മൂന്ന് ദിവസവും ചോദ്യം ചെയ്തിരുന്നു. അതിനാല്‍ ഇനി കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല, അത് അന്യായമാണ്. അതിനാല്‍ ഇതിനെ എതിര്‍ക്കും. കേസ് കെട്ടിച്ചമച്ചതാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതാണ്. ജാമ്യാപേക്ഷ നല്‍കുമ്പോള്‍ ഇക്കാര്യം അറിയിക്കും. അതേസമയം ബലാല്‍സംഗ കേസായതിനാല്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല. ജാമ്യാപേക്ഷയിലും പൊലീസിന്റെ കസ്റ്റഡി അപേക്ഷയില്‍ ഉച്ചയ്ക്ക് ശേഷം വിധി പറയാമെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചു.
തന്റെ ഉമിനീരം രക്തവും ബലപ്രയോഗത്തിലൂടെ എടുത്തെന്ന് ബിഷപ്പ് മജിസ്‌ട്രേട്ടിനോട് പരാതി പറഞ്ഞു. ബലാല്‍സംഗം, പ്രകൃതിവിരുദ്ധപീഡനം, ഒരേ സ്ത്രീയേ തന്നെ ആവര്‍ത്തിച്ച് ബലാല്‍സംഗം ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍, അന്യായമായി തടഞ്ഞ് വെക്കല്‍, അധികാരവും സ്വാധീനവും ഉപയോഗിച്ച് ബാല്‍സംഗം ചെയ്യല്‍ എന്നീ വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. മാത്രമല്ല ബിഷപ്പ് ബലാല്‍സംഗം ചെയ്‌തെന്ന് ആരോപിച്ച് രണ്ട് കന്യാസ്ത്രീകള്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്. അതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇക്കാര്യം കൂടി അന്വേഷണ സംഘം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യാപേക്ഷയില്‍ മജിസ്‌ട്രേട്ട് വിശദമായി വാദം കേള്‍ക്കുകയാണെങ്കില്‍ അപേക്ഷ തിങ്കളാഴ്ചയേ പരിഗണിക്കൂ.
റിമാന്‍ഡിലാക്കിയാല്‍ പാലാ സബ് ജയിലിലില്‍ ബിഷപ്പിനെ കൊണ്ടുപോകാനാണ് സാധ്യത. കസ്റ്റഡിയില്‍ വിട്ടില്‍ കുറവിലങ്ങാട് മഠത്തിലുള്‍പ്പെടെ കൊണ്ട് പോയി തെളിവെടുപ്പ് നടത്തും.
https://www.facebook.com/Malayalivartha
























