Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ആത്മ സുഹൃത്തായ ഗുണ്ടയുടെ ഭാര്യയ്ക്ക് ചെല്ലും, ചെലവും കൊടുത്ത് താമസിപ്പിച്ചത് ഒമ്പത് വർഷം; ഗുണ്ടാ നേതാവിന്റെ ഇമേജ് ഇടിഞ്ഞപ്പോൾ ഭാര്യയുടെ രക്ഷകനെ വകവരുത്താൻ കരുക്കൾ നീക്കി: ഒടുവിൽ അരങ്ങേറിയത് ക്രൂര കൊലപാതകം...

22 SEPTEMBER 2018 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

കൊറ്റങ്കര പേരൂര്‍ തട്ടാര്‍കോണം അയ്യര്‍മുക്കില്‍ പ്രോമിസ്ഡ് ലാന്റില്‍ രഞ്ജിത്ത് ജോണ്‍സനെ(രഞ്ജു-40) തട്ടിക്കൊണ്ടു പോയി കൊന്നു തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ തമിഴ്‌നാട്ടിലെ പുതുച്ചേരിയില്‍ നിന്നു പിടിയിലായ മുഖ്യപ്രതി ഉള്‍പ്പെടെ നാലുപേരെ വെള്ളിയാഴ്ച വൈകിട്ട് കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.

മുഖ്യപ്രതി പാമ്പ് മനോജ് എന്നറിയപ്പെടുന്ന മനോജ്, നെടുങ്ങോലം സ്വദേശി ഉണ്ണി, കുക്കു, ഉണ്ണിയുമായി അടുപ്പമുള്ള മയ്യനാട് സ്വദേശിനി മിനിയുമാണു പിടിയിലായത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. സംഘം പുതുച്ചേരിയിലുള്ള ഒരു ലോഡ്ജില്‍ ഉള്ളതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് പോലീസ് ലോഡ്ജ് വളഞ്ഞു പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഒമ്പത് വര്‍ഷമായി മനസില്‍ സൂക്ഷിച്ച പക തീര്‍ക്കാനായിരുന്നു ക്രൂര കൊലപാതകം അരങ്ങേറിയത്.

മുഖ്യപ്രതി ഇരവിപുരം സ്വദേശി മനോജിന്റെ ഭാര്യയെ ഒപ്പം പാര്‍പ്പിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ഗുണ്ടാസംഘം നേതാവായ മനോജും കൂട്ടാളികളും ചേര്‍ന്ന് രഞ്ജിത്തിനെ വക വരുത്തിയതെന്ന് പൊലീസ് പറയുന്നു. ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് മനോജിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് മനോജിന്റെ ഭാര്യ രണ്ടു മക്കളെയും ഉപേക്ഷിച്ച് രഞ്ജിത്തിനൊപ്പം ഇറങ്ങിപ്പോയത്. ഇതിന്റെ പക മനസില്‍ സൂക്ഷിച്ച മനോജ് രഞ്ജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു. രഞ്ജിത്തും മുഖ്യപ്രതി മനോജും സുഹൃത്തുകളായിരുന്നു. ഈ സംഭവത്തിനു ശേഷം മനോജിനെയും കൂട്ടാളികളേയും ഭയന്നു ഒതുങ്ങിക്കൂടി ജീവിക്കുകയായിരുന്നു രഞ്ജിത്ത്.

അതേ സമയം സുഹൃത്തിന്റെ ഭാര്യയുമായുള്ള മകന്റെ ബന്ധത്തിനു രഞ്ജിത്തിന്റെ മാതാപിതാക്കള്‍ക്കു നീരസമുണ്ടായിരുന്നു. ഇതുമൂലം ഇരുവരും കുടുംബവീട്ടില്‍ നിന്നു താമസം മാറി. കുറച്ചുനാള്‍ മുമ്പുവരെ വാടകവീടെടുത്താണ് ഇരുവരും താമസിച്ചിരുന്നത്. തനിക്കെതിരെ മനോജില്‍ നിന്നു വധഭീഷണിയുണ്ടെന്നു മനസിലാക്കിയ രഞ്ജിത് വീട്ടിനു പുറത്തിറങ്ങുന്നതുതന്നെ വിരളമായിരുന്നു. മുന്തിയ ഇനം പ്രാവുകള്‍, മുയലുകള്‍ എന്നിവയുടെ ബിസിനസ് നടത്തിവരികയായിരുന്നു രഞ്ജിത്.

കഴിഞ്ഞ 15നാണ് രഞ്ജിത്തിനെ സംഘം മര്‍ദിച്ചു കൊലപ്പെടുത്തിയത്. വീടുവിട്ട് പുറത്തിറങ്ങാത്ത രഞ്ജിത്തിനെ തന്റെ സുഹൃത്തുക്കളെ ഉപയോഗിച്ച് വീട്ടില്‍ നിന്നു പുറത്തിറക്കിയ ശേഷമാണു തട്ടിക്കൊണ്ടുപോയി കൊലനടത്തിയത്. പ്രാവിനെ വാങ്ങാനെന്നുള്ള വ്യാജേനയാണ് മനോജ് തന്റെ സുഹൃത്തുക്കളെ രഞ്ജിത്തിന്റെ വീട്ടിലെത്തിച്ചത്. പിന്നീട് മനോജ് തയാറാക്കിയ തിരക്കഥയനുസരിച്ചു കൊലപാതകം നടത്തുകയായിരുന്നു. ചാത്തന്നൂര്‍ പോളച്ചിറ ഏലയിലാണ് കൊലപാതകം നടത്തിയത്.

കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിന്റെ പിന്‍സീറ്റില്‍ ഇരുത്തി സംഘം തിരുവനന്തപുരം വഴി നാഗര്‍കോവിലിലേക്ക് പോയി. കൊലനടത്തിയതിന് പിറ്റേദിവസം നാഗര്‍കോവില്‍-തിരുനെല്‍വേലി റോഡില്‍ തിരുനെല്‍വേലിക്ക് 15 കിലോമീറ്റര്‍ ദൂരെ സമുന്ദാപുരം പൊന്നക്കുടി എന്ന സ്ഥലത്തെ കുഴിയില്‍ മൃതദേഹം തള്ളിയശേഷം മണ്ണിട്ടു മൂടി. രാത്രി തന്നെ സംഘം നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. മകന്‍ തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് 20ന് വൈകിട്ട് 3.30 മകനെ കാണാനില്ലെന്നു കാട്ടി രഞ്ജിത്തിന്റെ അമ്മ ട്രീസ ജോണ്‍സണ്‍ കിളികൊല്ലൂര്‍ പോലീസില്‍ പരാതി നല്‍കി.

അന്വേഷണത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഉണ്ണിയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രഞ്ജിത്തിന്റെ ബന്ധുക്കളെയും കൂട്ടി പോലീസ് സംഘം സമുന്ദാപുരത്തേക്ക് പോയി. പൊന്നക്കുടിയിലെ പാറക്വാറി അവശിഷ്ടങ്ങള്‍ തള്ളുന്ന കുഴിയില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. കൈയിലെ പച്ചകുത്തിയ അടയാളമാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കഴിഞ്ഞദിവസം രാത്രിയോടെ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു.

രഞ്ജിത്തിനെ സുഹൃത്തുക്കളായ ഗുണ്ടാസംഘം ക്രൂരമായാണ് കൊലപ്പെടുത്തിയത്. വാരിയെല്ലുകള്‍ തകര്‍ന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ സമുന്താപുരത്ത് ക്വാറി അവശിഷ്ടങ്ങള്‍ തങ്ങുന്ന പൊന്നക്കുടയില്‍ ചെറിയൊരു കുഴിയെടുത്ത് മൂടിയനിലയിലായിരുന്നു രഞ്ജിത്തിന്റെ മൃതദേഹം. ഇത് അവിടെ നിന്ന് മാറ്റി അഗാധഗര്‍ത്തത്തില്‍ തള്ളാനും പ്രതികള്‍ പദ്ധതിയിട്ടു. കൊലപാതകക്കേസില്‍ പിടിയിലായാലും മൃതദേഹം കണ്ടെടുക്കാതെ വരുമ്പോള്‍ കേസ് ബലക്കില്ലെന്ന തിരിച്ചറിവിലായിരുന്നു ദൃശ്യം മോഡല്‍ ആസൂത്രണം.

ഇതിനായി നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍ കിട്ടുണ്ണിക്ക് ക്വട്ടേഷനും നല്‍കി. ഇയാള്‍ക്ക് തമിഴ്‌നാട്ടിലെ ക്വാറി അവശിഷ്ടങ്ങള്‍ തള്ളുന്ന സ്ഥലം പരിചിതമാണ്. രഞ്ജുവിന്റെ തിരോധാനം നാട്ടില്‍ വാര്‍ത്തയായപ്പോള്‍ തന്റെ സഹോദരന് സംഭവത്തില്‍ എന്തെങ്കിലും പങ്കുണ്ടോയെന്നറിയാന്‍ പ്രതിയായ വിനേഷിനെ അറസ്റ്റിലായ കൈതപ്പുഴ ഉണ്ണിയുടെ സഹോദരന്‍ കണ്ടിരുന്നു. എന്നാല്‍ ഒരു കാര്യവും പുറത്തുവരില്ലെന്ന് പറഞ്ഞ് തിരികെ അയയ്ക്കുകയായിരുന്നു. ഇക്കാര്യം ഉണ്ണിയുടെ സഹോദരന്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (20 minutes ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (34 minutes ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (46 minutes ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (1 hour ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (1 hour ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (2 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (2 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (11 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (12 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (12 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (12 hours ago)

Malayali Vartha Recommends