Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

കന്യാസ്ത്രീയുടെ മൊഴി ആ രാത്രിയില്‍ കുറവിലങ്ങാട് മഠത്തില്‍ നടന്നതെന്തെന്ന് കൃത്യമായി വിവരിക്കുന്നു. കന്യാസ്ത്രീ തനിക്കെതിരെ നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്ന് ബിഷപ്പ് ഫ്രാങ്കോ കോടതിയിലും ആവര്‍ത്തിക്കുമ്പോഴും ആട്ടിന്‍തോലണിഞ്ഞ ചെന്നായാണ് ബിഷപ്പെന്ന് കന്യാസ്ത്രീയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകും, 2014 മേയ് അഞ്ചിന് രാത്രി 10ന് മഠത്തിലെത്തിയ ബിഷപ്പ് കന്യാസ്ത്രീയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു, എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു... 

22 SEPTEMBER 2018 06:02 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

തനിക്കെതിരെ കന്യാസ്ത്രി നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്ന് കോടതിയിലും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആവര്‍ത്തിക്കുമ്പോള്‍ അദ്ദേഹം ആട്ടിന്‍തോലണിഞ്ഞ ചെന്നായാണെന്ന് വ്യക്തമാക്കുന്നതാണ് പതിന്നൂന്ന് തവണ അദ്ദേഹത്തിന്റെ ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീ പൊലീസിന് നല്‍കിയ മൊഴി. നിഷ്‌ക്കളങ്കയായ കന്യാസ്്്ത്രീയെ കഴുകനെ പോലെ കടന്ന് പിടിച്ച് കട്ടിലില്‍ കിടത്തി കീഴ്‌പ്പെടുത്തുകയായിരുന്നു. പലതവണ എതിര്‍ത്തെങ്കിലും ബിഷപ്പിന്റെ ബലിഷ്ഠ കരങ്ങള്‍ക്ക് മുന്നില്‍ ഈ ദൈവത്തിന്റെ മണവാട്ടി തളര്‍ന്നു. ബിഷപ്പ് തന്റെ കാര്യം സാധിക്കുമ്പോഴും കരഞ്ഞുകൊണ്ട് കട്ടിലില്‍ കിടക്കുകയായിരുന്നു അവര്‍. അധികാരവും സ്വാധീനവും പണവും ഉപയോഗിച്ച് ബിഷപ്പ് നടത്തിയ നരനായിട്ട് താന്‍ ഇരയായതെങ്ങനെ എന്ന് തീയതികളും സമയവും ബിഷപ്പ് ഉപയോഗിച്ച വസ്ത്രങ്ങളുടെ നിറവും സഹിതം കന്യാസ്ത്രീ നല്‍കിയ മൊഴിയില്‍ രേഖപ്പെടുത്തുന്നു. അതാണ് ബിഷപ്പിനെ വലയിലാക്കിയതും. 

സംഭവത്തെ കുറിച്ച് ആദ്യം കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. പിന്നീട് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന് മുമ്പാകെ മൊഴിയും നല്‍കി. പൊതുസമൂഹത്തിന്റെ പിന്തുണ കന്യാസ്ത്രീയ്ക്കും അവര്‍ക്ക് നീതി തേടി സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിനും ലഭിച്ചിരുന്നു. എന്നാല്‍ സഭ ഈ കന്യാസ്ത്രീകളെ പുറത്താക്കുകയും അവരെയും പരാതിക്കാരിയേയും അപമാനിക്കുകയാണ് ചെയ്തത്. മുഖ്യധാരാ രാഷ്ട്രീയനേതാക്കളില്‍ ഭൂരിഭാഗവും കന്യാസ്ത്രീയെ പിന്തുണച്ച് എത്തിയില്ലെന്ന് മാത്രമല്ല കോടിയേരിയെ പോലുള്ളവര്‍ പരസ്യമായി സമരത്തെ അപമാനിക്കുകയും ചെയ്തു. കേസ് അന്വേഷണം നന്നായി നടക്കുന്നതിനാല്‍ സമരസ്ഥലത്തും മറ്റും പോകേണ്ട കാര്യമില്ലെന്ന നിലപാടിലായിരുന്നു ഉമ്മന്‍ചാണ്ടി. ഈ സാഹചര്യത്തില്‍ തനിക്ക് എന്താണ് സംഭവിച്ചതെന്ന് കന്യാസ്ത്രീ പറഞ്ഞതും പൊതുസമൂഹം അറിയണം. അതിനായി അവര്‍ നല്‍കിയ മൊഴിയിലെ പ്രസക്തഭാഗങ്ങള്‍ മലയാളിവാര്‍ത്ത പ്രസിദ്ധീകരിക്കുന്നു. നിയമത്തെയും കോടതിയെയും ബഹുമാനിച്ചു കൊണ്ട് പരാതിക്കാരിയുടെ പേരോ മറ്റ് വിവരങ്ങളും മൊഴിയില്‍ പറഞ്ഞിരിക്കുന്ന അശ്ലീലമായ കാര്യളും ഒഴിവാക്കിയിട്ടുണ്ട്. 

മൊഴിയിലെ പ്രസക്തഭാഗങ്ങള്‍ വായിക്കാം....


മഠം ഗസ്റ്റ്ഹൗസിലെ 20ാം നമ്പര്‍ മുറി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ആദ്യമായി ബലാല്‍സംഗം ചെയ്തത് 2014 മേയ് അഞ്ചിനാണെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയില്‍ പറയുന്നു. ചാലക്കുടി ഭാഗത്തുനടന്ന പട്ടം സ്വീകരിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ബിഷപ്പ് ഫ്രാങ്കോ കേരളത്തില്‍ വന്നത് അന്നായിരുന്നു അന്ന്. ചാലക്കുടി ഭാഗത്തെ പരിപാടിക്കുശേഷം താമസിക്കുന്നതിനായി ബിഷപ്പ് കുറവിലങ്ങാട് മഠം ഗസ്റ്റ്ഹൗസില്‍ എത്തിയിരുന്നു. അതിന് മുന്‍പ് ബിഷപ്പ് ഫ്രാങ്കോ 8/2/14ലും 13/2/14ലും മഠത്തിലെ അടുക്കളയുടെ പണിനടക്കുന്നത് കാണാന്‍ വേണ്ടി വന്നിരുന്നു. ആ സമയം ഇവിടെ താമസിച്ചിരുന്നില്ല. 

ചാലക്കുടിയിലുള്ള പരിപാടി കഴിഞ്ഞ് 5/5/14 തീയതി രാത്രി 10 മണി കഴിഞ്ഞപ്പോഴാണ് ബിഷപ്പ് മഠത്തിലെത്തിയത്. പിതാക്കന്മാരും, അമ്മമാരും മറ്റും വരുമ്പോള്‍ താമസിക്കുന്ന ഒരു ഗസ്റ്റ് റൂമുണ്ട്. ആ റൂമിന്റെ നമ്പര്‍ 20 ആണ്. അവിടെയാണ് അന്ന് ബിഷപ്പ് താമസിച്ചിരുന്നത്. ബിഷപ്പ് വന്നപ്പോള്‍ അദ്ദേഹത്തിന്റെ പെട്ടിയും മറ്റും എടുത്ത് റൂമില്‍ കൊണ്ടുവച്ചത് പരാതിക്കാരിയും ലിയോണ സിസ്റ്ററും കൂടിയായിരുന്നു. ആ കാലയളവില്‍ ഇവിടുത്തെ മദര്‍ സുപ്പീരിയര്‍ പരാതിക്കാരിയായിരുന്നു. 

ബിഷപ്പ് ളോഹ തേപ്പിക്കാന്‍ വിളിപ്പിച്ചു

ബിഷപ്പ് പരാതിക്കാരിയെ റൂമിലേക്ക് വിളിപ്പിച്ചു. അദ്ദേഹത്തിന്റെ ളോഹ തേക്കുന്നതിനായി എടുത്ത് കൊടുത്തു. തേച്ചശേഷം തിരികെ ബിഷപ്പിന്റെ മുറിയില്‍ കൊണ്ടു ചെന്നുകൊടുത്തു. അപ്പോള്‍ ബിഷപ്പ് അടുക്കള പുതുക്കിപ്പണിയുന്നതിന്റെ പേപ്പറുകള്‍ എടുത്തുകൊണ്ടു വരുവാന്‍ പറഞ്ഞു. ഉടന്‍ അതുമായി ചെന്നു. അപ്പോള്‍ സമയം രാത്രി പത്തേമുക്കലായിരുന്നു. മുറി അടഞ്ഞുകിടക്കുകയായിരുന്നു. വാതിലില്‍ മുട്ടിയപ്പോള്‍ ബിഷപ്പ് തുറന്നു. പരാതിക്കാരി അകത്തേക്ക് കയറിയപ്പോള്‍ ബിഷപ്പ് വാതില്‍ അടച്ച് കുറ്റിയിട്ടു. ശേഷം പിന്നില്‍നിന്നും വട്ടംപിടിച്ചു. പേടിച്ച് 'ഇതെന്താ ബിഷപ്പേ' എന്നു ചോദിച്ചു. അപ്പോള്‍ ബിഷപ്പ് 'അടുക്കളയുടെ കാര്യം ഞാനാണ് ശരിയാക്കിയത് മിണ്ടിപ്പോകരുത് ' എന്നു പറഞ്ഞു. പരാതിക്കാരി കുതറി മാറാന്‍ ശ്രമിച്ചു. ബിഷപ്പ് അവരെ മുറുകെപിടിച്ചു. അങ്ങോട്ടും ഇങ്ങോട്ടും ബലപ്രയോഗം നടത്തി. 

കന്യാസ്ത്രീയെ ബലമായി കട്ടിലില്‍ കിടത്തി

ബിഷപ്പ് കന്യാസ്ത്രീയെ ബലമായി കട്ടിലില്‍ പിടിച്ചു കിടത്തി. അപ്പോഴേക്കും അവരുടെ തലയിലെ തലമുണ്ട് ഊരിപ്പോയിരുന്നു. അതൊന്നും വകവെയ്ക്കാതെ ബിഷപ്പ് തന്റെ ലീലകള്‍ തുടര്‍ന്നു. അതില്‍ പ്രകൃതിവിരുദ്ധവും പ്രകൃതിദത്തവും ഇടകലര്‍ന്നു. ഈ സമയമെല്ലാം കന്യാസ്ത്രീ കരഞ്ഞുകൊണ്ടിരുന്നു. അത് വകവെയ്ക്കാതെ ബിഷപ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെങ്കിലും കന്യാസ്ത്രീ സര്‍വ്വശക്തിയും സംഭരിച്ച് എതിര്‍ത്തു. ഒടുവില്‍ കരഞ്ഞുകൊണ്ട് ഡ്രസിട്ട് പുറത്തേക്കിറങ്ങിയപ്പോള്‍ ബിഷപ്പ് ഭീഷണിപ്പെടുത്തി. ' ഇത് ആരോടും മിണ്ടിപ്പോകരുത് മിണ്ടിയാല്‍ ഞാന്‍ കാണിച്ചുതരാം. നിന്റെ അടുക്കളയുടെ പൈസാ ഞാനാണ് അനുവദ്ച്ച് തന്നത്. ഇനിയും എനിക്കത് ബ്ലോക്ക് ചെയ്യാന്‍ കഴിയും.' ഈ സമയം സംഭവസമയം ബിഷപ്പ് ധരിച്ചിരുന്നത് ലൈറ്റ് ക്രീം നിറത്തിലുള്ള കളം കളം ഉള്ള ലുങ്കിയും, ഹാഫ് കൈയ്യുള്ള വെള്ള ബനിയനുമായിരുന്നു.

അടുത്ത ദിവസവും ബലാല്‍സംഗം തുടര്‍ന്നു

ബിഷപ്പ് ബലാല്‍സംഗം ചെയ്ത ശേഷം തനിക്ക് മരണഭയം ഉണ്ടായിട്ടുണ്ടെന്ന് കനായ്‌സ്ത്രീ പറയുന്നു. അതുകൊണ്ട് നടന്ന കാര്യങ്ങള്‍ ആരെയും അറിയിച്ചില്ല. പിറ്റേദിവസം പകല്‍ ബിഷപ്പ് പ്രോഗ്രാമിനു പോയി. രാത്രി 11 മണിയോടെ തിരികെ വന്നു. അന്നും കന്യാസ്ത്രീയെ റൂമിലേക്ക് വിളിപ്പിച്ച് തിരുവസ്ത്രം മൊത്തം അഴിച്ചുമാറ്റുകയും തലേദിവസത്തെ ക്രൂരതകള്‍ ആവര്‍ത്തിക്കുകയും ചെയ്തു. . 7/5/14ന് രാവിലെ ബിഷപ്പ് മഠത്തില്‍ നിന്നു പോവുകയും ചെയ്തു. ഇതിനുശേഷം 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 12 പ്രാവശ്യം ബീഷപ്പ് ഇവിടെ വരികയും മുന്‍പ് ചെയ്തതുപോലെ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. 



ഫോണിലും പീഡനം

ബിഷപ്പ് ജലന്തറില്‍ പോയശേഷം കന്യാസ്ത്രീയെ ഫോണില്‍ വിളിച്ച് സെക്‌സ് സംബന്ധമായ കാര്യങ്ങള്‍ പറയുമായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ബിഷപ്പ് വിളിച്ചാല്‍ കന്യാസ്ത്രീ ഫോണ്‍ എടുക്കാറില്ലായിരുന്നു. 2016 ഡിസംബറില്‍ ബിഷപ്പ് ഫോണില്‍ വിളിച്ച് നാട്ടില്‍ വരുമെന്നും മഠത്തില്‍ താമസിക്കുമെന്നും പറഞ്ഞു. ഇവിടെ വന്നുതാമസിക്കാന്‍ പറ്റില്ലെന്നും കൃത്യത്തിനില്ലെന്നും പറഞ്ഞു. 2017 ജനുവരിയില്‍ കേരളത്തില്‍ വന്നെങ്കിലും ബിഷപ്പ് മഠത്തില്‍ ചെന്നില്ല. 

പക പോക്കല്‍ തുടങ്ങുന്നു

പിന്നിട് ബിഷപ്പ് പരാതിക്കാരി വഹിച്ചിരുന്ന കേരള ഇന്‍ ചാര്‍ജ്ജ് അവരുടെ സുപ്പീരിയേഴ്‌സ് വഴി എടുത്തു മാറ്റി. മെയില്‍ ഇവിടുത്തെ ഹൗസ് സുപ്പീരിയില്‍ പദവിയും മാറ്റി. ഇതെല്ലാം കാണിച്ച് നീതി കിട്ടുന്നതിനായി റോമില്‍ നിന്നുള്ള ഇന്ത്യയിലെ അംബാസഡര്‍ക്ക് പരാതി അയച്ചു. ഇതു സംബന്ധിച്ച് റോമിലേക്കും പരാതി അയച്ചു. സഭയില്‍ നിന്നുതന്നെ ഈ കാര്യത്തിന് പരിഹാരം കാണാനാണ് കന്യാസ്ത്രീ ശ്രമിച്ചത്.

ഈ സമയം ബിഷപ്പ് ഫ്രാങ്കോക്കുവേണ്ടി ഫാദര്‍ പീറ്റര്‍ കാവിന്‍പുറം, ഫാദര്‍ ആന്റണി മാടശ്ശേരി, ഫാദര്‍ പോള്‍ കിഴക്കണ്ടേടത്ത് എന്നിവര്‍ ചേര്‍ന്ന് പഞ്ചാബ് പോലീസിലും, കുറവിലങ്ങാട് പോലീസിലും പരാതി കൊടുക്കുകയും പരാതിക്കാരിയായ കന്യാസ്ത്രീയേയും അവരുടെ വീട്ടുകാരെയും അപമാനിക്കുകയും ചെയ്തതു. അതോടെ സഭയില്‍ നിന്നുള്ള തീരുമാനത്തിനു കാത്തിരിക്കാതെ കന്യാസ്ത്രി പോലീസില്‍ വിവരം അറിയിച്ചത്. പിതാവിന്റെ ഭീഷണി ഭയന്ന് മരിയ സി. ജോസഫിന്‍, സി. അനുപമ, സി. മഗരിറ്റ, സി. ആല്‍ഫി, സി. നീനാറോസ് എന്നിവരും പരാതിക്കാരിയും മഠത്തില്‍ പ്രതേ്യകമാണു താമസിച്ചുവരുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (28 minutes ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (44 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (10 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (11 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (11 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

Malayali Vartha Recommends