Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഒരു സ്ത്രീക്ക് പോലും ഇനി ഈ അവസ്ഥ ഉണ്ടാകരുതെന്ന് സിസ്റ്റര്‍ അനുപമ

22 SEPTEMBER 2018 05:39 PM IST
മലയാളി വാര്‍ത്ത

സമരത്തിലിറങ്ങിയവരെ പിന്തുണച്ചവര്‍ക്ക് വാക്കുകളിലൂടെ എങ്ങനെ നന്ദിപറയണമെന്ന് അറിയില്ലെന്നു പറഞ്ഞ സിസ്റ്റര്‍ അനുപമ ഇത് ഒരു വ്യക്തിയ്ക്ക് വേണ്ടിയുള്ള സമരമല്ലെന്നും സ്ത്രീ സമൂഹത്തിന് വേണ്ടിയുള്ള സമരമാണെന്നും ചൂണ്ടിക്കാട്ടി.'ഇനി ഒരു സ്ത്രീയും നീതിക്ക് വേണ്ടി തെരുവിലിറങ്ങേണ്ടി വരരുത്. സന്യാസസമൂഹം തന്നെയാണ് ഞങ്ങളെ തെരുവിലേക്കിറക്കിയത്. ഒരു സ്ത്രീക്ക് പോലും ഇനി ഈ അവസ്ഥ ഉണ്ടാകരുത്.

'സമ്മര്‍ദ്ദങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിച്ച് ഞങ്ങള്‍ക്ക് നീതി നല്‍കിയ പൊലീസിന് ഒരായിരം നന്ദി... ഞങ്ങളെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി ഒരുപാട് സമ്മര്‍ദ്ദങ്ങളും പ്രലോഭനങ്ങളും ഉണ്ടായിരുന്നു. അപ്പോള്‍ അന്വേഷണസംഘം എത്രമാത്രം സമ്മര്‍ദ്ദം നേരിട്ടുവെന്ന് ഊഹിക്കാവുന്നതാണ്...' പിന്തുണച്ചവര്‍ക്ക് നന്ദി അറിയിക്കാനായി എറണാകുളം വഞ്ചി സ്‌ക്വയറിലെ സമരപന്തലിലേക്കെത്തിയ സിസ്റ്റര്‍ അനുപമയുടെ വാക്കുകളാണിവ.

സമരത്തിലിറങ്ങിയ ഞങ്ങള്‍ ആറുപേരും ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് സമരം വിജയം കണ്ടത്. മുന്നോട്ടുള്ള ജീവിതം ഇനി എങ്ങനെയായിരിക്കുമെന്നറിയില്ല. എന്തും സധൈര്യം നേരിടാനാണ് തീരുമാനം. അപ്പോഴും നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണയുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു'; സിസ്റ്റര്‍ അനുപമ നിലപാട് വ്യക്തമാക്കി.

കുടുംബത്തിന്റെ പിന്തുണയുണ്ടായതുകൊണ്ടുമാത്രമാണ് സമരത്തിനിറങ്ങാന്‍ ധൈര്യം ലഭിച്ചത്. അവര്‍ സാമ്ബത്തിക സഹായമുള്‍പ്പടെ ചെയ്തുതന്നു. കൂടാതെ നല്ലവരായ നാട്ടുകാരും സാമ്ബത്തികമായും മാനസികമായും പിന്തുണച്ചെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. തണുത്തുറഞ്ഞ് പോകേണ്ടിയിരുന്ന സംഭവം ലോകത്തിന് മുന്നിലെത്തിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയാനും സിസ്റ്റര്‍ അനുപമ മറന്നില്ല. കേരളത്തിന്റെ നാനാഭാഗങ്ങളിലേക്ക് സമരപന്തലിലേക്ക് പിന്തുണയുമായെത്തിയ ജനങ്ങള്‍ക്കും സിസ്റ്റര്‍ അനുപമ നന്ദി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (50 minutes ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (56 minutes ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (59 minutes ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (1 hour ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (1 hour ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (1 hour ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (1 hour ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (1 hour ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (1 hour ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (7 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (8 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (8 hours ago)

Malayali Vartha Recommends