Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ബിഷപ്പ് ഫ്രാങ്കോയെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ അതെന്താണെന്ന സംശയവുമുണ്ടായി; ബലാത്സംഗ കേസില്‍ ഏറ്റവും പ്രധാനമായ ലൈംഗിക ശേഷി പരിശോധനയെപ്പറ്റി അറിയാം 

24 SEPTEMBER 2018 01:13 PM IST
മലയാളി വാര്‍ത്ത

ബലാത്സംഗ കേസില്‍ ഏറ്റവും പ്രധാനമാണ് പ്രതിയുടെ ലൈംഗിക ശേഷി പരിശോധന. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കഴിഞ്ഞ ദിവസം ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയതിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലാണ് ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതോടൊപ്പം ഡി.എന്‍.എ. സാമ്പിളും ശേഖരിച്ചു. ഈയവസരത്തില്‍ പലര്‍ക്കും സംശയമുണ്ടാകും എങ്ങനെയായിരിക്കും ലൈംഗിക ശേഷി പരിശോധന നടത്തുകയെന്നതെന്ന്.

ബലാത്സംഗക്കേസുകളിലെ ആരോപണ വിധേയര്‍ക്ക് പ്രധാനമായും ചെയ്യുന്ന മെഡിക്കല്‍ ടെസ്റ്റാണ് ലൈംഗിക ശേഷി ടെസ്റ്റ്. തങ്ങള്‍ക്ക് ശേഷിയില്ല എന്ന് പറഞ്ഞ് കോടതിയില്‍ വാദിച്ച് പ്രതികള്‍ രക്ഷപ്പെടാതിരിക്കാനാണ് ഈ ടെസ്റ്റ് ചെയ്യുന്നത്. കോടതിയില്‍ കേസ് ജയിക്കാനുള്ള സുപ്രധാന ശാസ്ത്രീയ മാര്‍ഗം കൂടിയാണിത്. 

ലൈംഗിക ശേഷി പരിശോധനയില്‍ മൂന്ന് ടെസ്റ്റുകളാണ് പ്രധാനമായും ഉള്ളത്. ഇതില്‍ ഏറ്റവും പ്രധാനമാണ് ഉദ്ദാരണ ശേഷിയും ശുക്ല പരിശോധനയും. കുഞ്ഞുങ്ങളുണ്ടാകാതെ വലയുന്ന ദമ്പതിമാരിലും ഈ പരിശോധന നടത്താറുണ്ട്. ഇതില്‍ ആദ്യ പടിയായി പുരുഷന്റെ ശുക്ല പരിശോധന നടത്താറുണ്ട്. സ്വയംഭോഗം ചെയ്ത് ശുക്ലമെടുത്ത് നിശ്ചിത സമയത്തിനുള്ളില്‍ ലാബിലെത്തിക്കണം. അത് പരിശോധിച്ചാണ് പുരുഷനാണോ കുഴപ്പമെന്ന് കണക്കാക്കുന്നത്. പുരുഷ ശുക്ലത്തിന്റെ പരിശോധനയും അതില്‍ അടങ്ങിയിട്ടുള്ള ബീജത്തിന്റെ അളവുമാണ് നടക്കുന്നത്. പുരുഷന് പ്രത്യുത്പാദന ശേഷിയുണ്ടോ എന്ന് തിരിച്ചറിയാന്‍ ഈ പരിശോധനയാണ് നടത്തുന്നത്. വന്ധ്യം കരണ ശസ്ത്രക്രിയയ്ക്ക് വിധേയരായ പുരുഷന്മാരില്‍ ശസ്ത്രക്രിയ വിജയമായിരുന്നോ എന്നറിയാന്‍ വേണ്ടിയും ഈ പരിശോധന നടത്തിയിരുന്നു. ബീജദാനം നടത്തുന്ന പുരുഷരിലും മൃഗങ്ങളിലും ഇത് നടത്താറുണ്ട്.

ഉദ്ദാരണം ശരിക്കും വരുന്നുണ്ടോയെന്നത് വലിയ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. പുരുഷ ലിംഗത്തിലെ രക്ത പ്രവാഹത്തിന്റെ ശക്തിയും ചിലപ്പോള്‍ പരിശോധിക്കാറുണ്ട്. നാഡീഞരമ്പുകളുടെ തളര്‍ച്ച മൂലവും ഉദ്ധാരണപ്രശനങ്ങളുണ്ടാകാം. ശരിയായ രീതിയില്‍ രക്തപ്രവാഹമില്ലാതെ വരുമ്പോഴും ഉദ്ധാരണപ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്..

പുരുഷലിംഗം ഉദ്ധരിച്ച അവസ്ഥയിലും അല്ലാത്ത അവസ്ഥയിലും ഡോക്ടര്‍ വിദഗ്ധ പരിശോധന നടത്തും. ഇതോടൊപ്പം പ്രതിയുടെ ബിപി പരിശോധന നടത്തും. കൂടാതെ രക്ത പരിശോധനയും നടത്തും. 

ആവശ്യമെങ്കില്‍ എന്‍ഡോ ക്രൈനോളജി ടെസ്റ്റും നടത്തും. 

പുരുഷന്മാരില്‍ സാധാരണയായി രാവിലെ ഉണ്ടാകുന്ന ഉദ്ധാരണവും പരിശോധനയ്ക്ക് വിധേയമാക്കും. പീഡനക്കേസുകളിലെ പ്രതികളോട് സ്വയംഭോഗം ചെയ്ത് ശുക്ലം പരിശോധനയ്ക്ക് കൊടുക്കാനും മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് എന്ന് കണ്ടതിനെത്തുടര്‍ന്ന് ഇത് പിന്നീട് വിലക്കി. ലൈംഗിക ശോഷി പരിശോധന പോസിറ്റീവാണെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (4 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (7 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (8 hours ago)

Malayali Vartha Recommends