കേന്ദ്ര സഹായം ആവശ്യപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര ചൊവ്വാഴ്ച; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നാശനഷ്ടങ്ങളുടെ കണക്ക് നേരിട്ടു കൈമാറും

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിനു കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണു കൂടിക്കാഴ്ചയ്ക്കു സമയം നല്‍കിയിട്ടുള്ളത്. എന്നാല്‍, പുനര്‍ നിര്‍മാണ പാക്കേജ് ഇനിയും തയാറായിട്ടില്ല. അതിനാല്‍ പാക്കേജ് പ്രധാനമന്ത്രിക്കു സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിക്കു കഴിയില്ല. നേരത്തെ സമര്‍പ്പിച്ച നഷ്ടത്തിന്റെ കണക്കാകും പ്രധാനമന്ത്രിക്കു നേരിട്ടു കൈമാറുക.
പ്രളയ ദുരന്തത്തില്‍ കേന്ദ്ര മാനദണ്ഡ പ്രകാരം സംസ്ഥാനത്തിനുണ്ടായ നഷ്ടമായ 4,796.35 കോടി രൂപയുടെ നഷ്ടമടങ്ങിയ നിവേദനം സംസ്ഥാനം സമര്‍പ്പിച്ചിരുന്നു. ഇ -മെയില്‍ വഴിയാണു സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര സ്പെഷല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്തു സന്ദര്‍ശനം നടത്തുകയാണ്. സംഘം തിങ്കളാഴ്ച മുഖ്യമന്ത്രിയെയും റവന്യുമന്ത്രിയെയും കണ്ടു ചര്‍ച്ച നടത്തുന്നുണ്ട്.ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെയും ഡല്‍ഹിയിലെത്തുന്ന പിണറായി സന്ദര്‍ശിക്കുന്നുണ്ട്. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് ഞായറാഴ്ചയാണ് മുഖ്യമന്ത്രി മടങ്ങിയെത്തിയത്.
https://www.facebook.com/Malayalivartha


























