Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സര്‍ക്കാര്‍ വകുപ്പുകളില്‍ പുതിയ കാറുകള്‍ വാങ്ങുന്നതിന് പകരം അഞ്ച് വര്‍ഷത്തേക്ക് വാടകക്കെടുക്കാന്‍ ധനവകുപ്പ് നിര്‍ദേശം

24 SEPTEMBER 2018 10:49 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ വകുപ്പുകളില്‍ പുതിയ കാറുകള്‍ വാങ്ങുന്നതിന് പകരം അഞ്ച് വര്‍ഷത്തേക്ക് വാടകക്കെടുക്കാന്‍ ധനവകുപ്പിന്റെ നിര്‍ദേശം. ചെലവുകുറയ്ക്കല്‍ നടപടികള്‍ സംബന്ധിച്ച് കഴിഞ്ഞ ബജറ്റിലെ ധനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണിത്. വകുപ്പുതലവന്മാര്‍, കലക്ടര്‍, എസ്.പി, ജില്ല ജഡ്ജി എന്നിവരോ അതിന് മുകളിലുള്ള തസ്തികയിലോ ഉള്ള ഓഫിസര്‍മാര്‍ക്ക് മാരുതി സിയാസ്, ഹോണ്ട സിറ്റി, ടാറ്റ നെക്‌സണ്‍ പോലെ പ്രീമിയം കാറുകള്‍ വാടകക്കെടുക്കാം. മറ്റെല്ലാ ഓഫിസുകള്‍ക്കും ഓഫിസര്‍മാര്‍ക്കും മഹീന്ദ്ര ബൊലേറോ, മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയര്‍, ഹോണ്ട അമേസ്, ടാറ്റ ഇന്‍ഡിഗോ പോലെയുള്ള വാഹനങ്ങള്‍ വാടകക്കെടുക്കാനാണ് അനുമതി. കഴിഞ്ഞദിവസം ധനവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി.
ബജറ്റ് പ്രഖ്യാപനത്തിന് ശേഷവും സര്‍ക്കാര്‍ വിലകൂടിയ കാറുകള്‍ വ്യാപകമായി വാങ്ങിയിരുന്നു. മന്ത്രിമാര്‍ക്കും ചില കോര്‍പറേഷനുകളുടെയും കമീഷന്റെയും മേധാവികള്‍ക്ക് വേണ്ടിയും കാറുകള്‍ വാങ്ങിക്കൂട്ടിയിരുന്നു. ചില ഉദ്യോഗസ്ഥര്‍ കാറുകള്‍ മോടിപിടിപ്പിക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്ന സ്ഥിതിപോലും ഉണ്ടായി. വാഹനചെലവ് കുത്തനെ കുറക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ലക്ഷ്യം.

പ്രളയത്തിന്റെ സാഹചര്യത്തില്‍ കൂടിയാണ് വാഹനം വാങ്ങുന്നത് നിയന്ത്രിച്ച് ധനവകുപ്പ് ഉത്തരവിറങ്ങിയത്. വകുപ്പുകളും സ്ഥാപനങ്ങളും വാഹനം വാടകക്കെടുക്കാന്‍ ധനവകുപ്പിന്റെ അനുമതി വേണമെന്ന് ഉത്തരവില്‍ പറയുന്നു. െ്രെഡവറുടെ തസ്തിക അനുവദിക്കാത്ത ഓഫിസുകളിലേക്ക് പുതിയ വാഹനം വാങ്ങാന്‍ പാടില്ല. വാഹനം വേണമെങ്കില്‍ ധനവകുപ്പ് അനുമതി തേടണം. െ്രെഡവറുടെ തസ്തികയുള്ള വകുപ്പുകളിലും സ്ഥാപനങ്ങളിലും പഴയ വാഹനം ഒഴിവാക്കുകയോ മാറ്റുകയോ വേണമെങ്കില്‍ അതും ധനവകുപ്പിനെ അറിയിക്കണം. പഴയ വാഹനം കണ്ടം ചെയ്താല്‍ മാത്രമേ പുതിയത് വാങ്ങാന്‍ പാടുള്ളൂ.

അഞ്ച് വര്‍ഷത്തേക്ക് വാടകക്ക് എടുക്കുന്ന വാഹനം വേറെ ഉപയോഗിച്ചിട്ടില്ലാത്തതും മാസവാടക അടിസ്ഥാനത്തിലുമാകണം. വാഹനം ലഭ്യമാക്കുന്നവര്‍ ഡ്രൈവറെ നല്‍കുകയും ഇന്ധനം, അറ്റകുറ്റപ്പണി എന്നിവ വഹിക്കുകയും വേണം. കിലോമീറ്റര്‍ നിരക്കിലും മണിക്കൂര്‍ അടിസ്ഥാനത്തിലും വേണം വാടക കണക്കാക്കാന്‍. വാഹനം വാടകക്ക് എടുക്കുന്നത് സുതാര്യമായിരിക്കണം. പ്രാദേശിക പത്രങ്ങളിലടക്കം രണ്ടാഴ്ചക്ക് മുമ്പ് അറിയിപ്പ് നല്‍കുകയും വേണം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (9 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends