അയ്യപ്പന്‍ കാവില്‍ പാര്‍ക്കുചെയ്തിരുന്ന ബിജെപി നേതാവ് എംടി രമേശിന്റെ വാഹനത്തിന് നേരെ ആക്രമണം

എറണാകുളത്ത് അയ്യപ്പൻ കാവിൽ പാർക്കുചെയ്തിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിന്‍റെ വാഹനത്തിനു നേരെ ആക്രമണം. ഞായറാഴ്ച രാത്രി 10ഓടെയാണ് സംഭവം. എറണാകുളത്ത് അയ്യപ്പൻ കാവിൽ പാർക്കു ചെയ്തിരുന്ന കാറിനു നേരെയാണ് ആക്രമണമുണ്ടായത്. കാറിന്‍റെ മുൻവശത്തെ ചില്ലാണ് അജ്ഞാതർ തല്ലിത്തകർത്തത്.
കാറിന് മറ്റ് കേടുപാടുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ ഡ്രൈവർ വാഹനത്തിന് സമീപത്തില്ലായിരുന്നുവെന്നും പിന്നീടാണ് ചില്ല് തകർത്തത് ശ്രദ്ധയിൽപ്പെട്ടതെന്നുമാണ് വിവരം.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha
























