കടക്കെണിയിൽ നിന്നും രക്ഷപ്പെടാൻ യൂട്യൂബിൽ അഭയം തേടി... രണ്ട് ദിവസത്തിനുള്ളിൽ നാല് ലക്ഷം കൈക്കുള്ളിൽ... യൂട്യൂബ് നോക്കി കള്ളനോട്ട് അച്ചടി തകർത്തു; ഒടുക്കം കടക്കാരെത്തിയപ്പോൾ വ്യാജനെ കൈമാറി; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

മറയൂരാണ് സംഭവം. യൂട്യൂബ് നോക്കി കള്ളനോട്ട് അച്ചടിച്ച സംഘമാണ് പോലീസ് പിടിയിലായത്. തമിഴ്‌നാട് നാമക്കല്‍ ജില്ല പാപ്പന്‍ പാളയം സുകുമാര്‍(43) നാഗൂര്‍ബാനു(33) ചന്ദ്രശേഖരന്‍(22) തങ്കരാജ്(22) രമേഷ്(31) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
സുകുമാര്‍ ലാപ്‌ടോപ്പ്,സ്‌കാനിങ് മെഷീന്‍, പ്രിന്റര്‍ എന്നിവ വാങ്ങി വീട്ടില്‍ വച്ച് അച്ചടി തുടങ്ങി. ഇങ്ങനെ ഇവര്‍ നാല് ലക്ഷം രൂപയാണ് രണ്ട് ദിവസത്തിനുള്ളില്‍ അച്ചടിച്ചത്.
പാപ്പന്‍ പാളയത്തില്‍ എട്ടുവര്‍ഷമായി പി.വി.സി. പൈപ്പ് കച്ചവടം നടത്തി വരുന്ന സുകുമാര്‍ ലക്ഷങ്ങളുടെ കടക്കെണിയില്‍ അകപെട്ടിരുന്നു. തുടര്‍ന്ന് സുഹൃത്തായ നാഹൂര്‍ ബാനുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് യൂട്യൂബിലെ കള്ളനോട്ട് നിര്‍മാണ ട്യൂട്ടോറിയല്‍ വഴി അച്ചടി തുടങ്ങുന്നത്.
ഇതിനിടയില്‍ സുകുമാര്‍ പണം കടം വാങ്ങിയ രമേഷ് കുമാര്‍ വീട്ടിലെത്തി പണം ചോദിച്ചപ്പോള്‍ എണ്‍പതിനായിരം രൂപയുടെ കള്ളനോട്ട് കൈമാറി. കള്ളനോട്ട് എന്നറിഞ്ഞ രമേശ് പോലീസില്‍ പരാതി നല്‍കി.
പരാതിയെത്തുടര്‍ന്ന് സുകുമാറിനെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് കള്ളനോട്ട് അച്ചടിച്ച വിവരം അറിഞ്ഞത്.
https://www.facebook.com/Malayalivartha


























