ജീവൻ പണയപ്പെടുത്തി മരണകയത്തിൽ നിന്നും പിടിച്ചുയർത്തിയിട്ടും പേരുപോലും പറയാതെ അവൾ മുങ്ങിയതെങ്ങോട്ടേക്ക്? യുവതിയുടെ പെരുമാറ്റത്തിൽ ഞെട്ടലോടെ യുവാക്കൾ...

യുവതി വീഴുന്നത് കണ്ട് മറുകരയില്‍ നിന്ന രണ്ടുപേര്‍ പുഴയിലേക്കു ചാടി നീന്തിയെത്തി. വളരെ ശ്രമപ്പെട്ട് അവരെ രക്ഷപ്പെടുത്തി. എന്നാല്‍ പലരും ചോദിച്ചെങ്കിലും ആരോടും പേരുപോലും വെളിപ്പെടുത്താന്‍ അവര്‍ തയ്യറായില്ല. ഭഗവതിക്കണ്ടത്തിലെത്തി നടീല്‍ യജ്ഞത്തിലും പങ്കെടുത്താണ് ഇവര്‍ മടങ്ങിയത്.
അങ്ങാടിപ്പുറത്താണ് സംഭവം. ക്ഷേത്രത്തിന്റെ വടക്കെനടയിലുള്ള തോട്ടിലെ കല്ലുപാലത്തിനടിയിലുള്ള ആഴമേറിയ ഭാഗത്തേക്കാണ് യുവതി വീണത്. നല്ല ആഴമുള്ള ഭാഗമാണിത്. മുന്‍പ് ഒരാള്‍ ഇവിടെ മുങ്ങിമരിച്ചിട്ടുണ്ട്. തിരുമാന്ധാംകുന്ന് ഭഗവതിക്കണ്ടത്തിലെ നടീല്‍ യജ്ഞത്തില്‍ പങ്കെടുക്കാനെത്തിയ യുവതി ആറാട്ടുകടവിലെ നിലയില്ലാവെള്ളത്തിലേക്ക് വഴുതിവീണു. കാലുകഴുകാന്‍ ഇറങ്ങിയ അവര്‍ പെട്ടെന്നാണ് ആറാട്ടുകടവിലെ നല്ല ഒഴുക്കുള്ളയിടത്തേക്കാണ് വഴുതിവീണത്.
https://www.facebook.com/Malayalivartha


























