25 മുതല്‍ സംസ്ഥാനത്ത് മഴ തകര്‍ത്തു പെയ്യും ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷം വീണ്ടും സജീവമാകും. വ്യാഴാഴ്ച വരെ മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ മഴകിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന്കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു
സംസ്ഥാനത്തു ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷം വീണ്ടും സജീവമകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതി ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദം അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി യെല്ലോ (മഞ്ഞ) അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുള്ളതായി അറിയിച്ചിട്ടുണ്ട്. 25ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും 26ന് ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലുമാണു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 64.4 മുതല്‍ 124.4 മില്ലിമീറ്റര്‍ വരെ മഴ പെയ്തേക്കാമെന്നും ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
https://www.facebook.com/Malayalivartha