പാലക്കാട് മംഗലംഡാമിനു സമീപം പുലി കമ്പിവേലിയില്‍ കുടുങ്ങി

വനമേഖലയില്‍ പുലി കുടുങ്ങിയനിലയില്‍. പാലക്കാട് മംഗലംഡാമിന് സമീപമാണ് സംഭവം. കമ്പിവേലിയില്‍ കുടുങ്ങിയ പുലിക്ക് രക്ഷപ്പെടാനായില്ല. ഓടന്തോട് ചാലി എസ്‌റ്റേറ്റിലാണ് പുലിയെ കണ്ടെത്തിയത്. വനപാലകരും പോലീസും പുലിയെ കൂട്ടിലാക്കാനുള്ള ശ്രമത്തിലാണ്. വലിയ പുലിയായതുകൊണ്ടുതന്നെ കുറച്ച് പ്രയാസകരമാണ് കൂട്ടിലാക്കുക എന്നത്. ശ്രമം നടന്നുക്കൊണ്ടിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























