എംഎല്‍എ പികെ ശശിക്കെതിരായ പീഡന പരാതിയില്‍ വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ സജീവം ; പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ ഇന്ന് നാലു പാര്‍ട്ടിനേതാക്കളുടെ പേരുടെ മൊഴി രേഖപ്പെടുത്തും

ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ പീഡന പരാതിയില്‍ വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ സജീവമാകുകയാണ്. പാര്‍ട്ടിയിലെ ഉന്നതരാണ് കേസില്‍ ഒത്തുതീര്‍പ്പിനായി എത്തുന്നത്. മന്ത്രി എ.കെ ബാലന്‍ കൈകാര്യം ചെയ്യുന്ന ഒരു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പരാതിയൊഴിവാക്കാന്‍ യുവതിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. എന്തായാലും ഈ ആരോപണം പുറത്തുവന്നതായോ പാര്‍ട്ടിക്കും നാണക്കേടായിരിക്കുകയാണ്. അതേസമയം പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ ഇന്ന് നാലു പാര്‍ട്ടിനേതാക്കളുടെ പേരുടെ മൊഴി രേഖപ്പെടുത്തും.
ലൈംഗികപീഡന പരാതിയില്‍ ഉറച്ചു നില്‍ക്കുന്ന യുവതിയെ പിന്‍തിരിപ്പിക്കാനുള്ള ശ്രമം സിപിഎം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം ചില പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശ പ്രകാരം പാലക്കാട്ടെ സജീവ സിപിഎം പ്രവര്‍ത്തകനും മന്ത്രി എകെ ബാലന്‍ കൈകാര്യം ചെയ്യുന്ന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനുമായ ആള്‍ പരാതിക്കാരിയുടെ വീട്ടിലെത്തി. പരാതിയുടെ വിശദാംശങ്ങള്‍ ചോദിച്ചറിയുകയാണ് ലക്ഷ്യമെന്ന് തുടക്കത്തില്‍ പറഞ്ഞെങ്കിലും പിന്നീട് കാര്യം വ്യക്തമാക്കി.
ആദ്യം നല്‍കിയ മൊഴി തിരുത്താനുള്ള അവസരമുണ്ടെന്നും എന്തെങ്കിലും ഇളവ് വേണമെന്നുമായിരുന്നു ഉദ്യാഗസ്ഥന്റെ അഭ്യര്‍ഥന. എന്നാല്‍ യുവതി ഒത്തുതീര്‍പ്പിന് വഴങ്ങില്ലെന്ന് തീര്‍ത്തു പറഞ്ഞതോടെ നിരാശയോടെ ഉദ്യോഗസ്ഥര്‍ മടങ്ങിയെന്നാണ് വിവരം. ഇത്തരത്തിലുളള നീക്കങ്ങള്‍ക്കെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. ഇതേ രീതിയിലാണ് പാലക്കാട്ടെ ഡിവൈഎഫ്‌ഐ ജില്ലാ നേതാക്കളും തുടക്കത്തില്‍ പരാതി ഇല്ലാതാക്കാന്‍ ശ്രമിച്ചത്.
അതേസമയം പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ മൊഴി രേഖപ്പെടുത്തല്‍ നടപടികള്‍ തുടരുകയാണ്. പരാതിക്കാരിയായ യുവതിയും ആരോപണ വിധേയനായ പികെ ശശി എംഎല്‍എയും കമ്മിഷനു നല്‍കിയ മൊഴിയില്‍ പരാമര്‍ശിക്കപ്പെട്ട സംഭവത്തെക്കുറിച്ച് അറിയാവുന്ന നാലു പേരുെട മൊഴിയാണ് പ്രധാനമായുളളത്. രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളും രണ്ട് സിപിഎം പ്രദേശിക നേതാക്കളുമാണിത്. ഇവരുടെ മൊഴിയുള്‍പ്പെടെയുളള അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ഒരാഴ്ചക്കുള്ളില്‍ പാര്‍ട്ടി തീരുമാനമുണ്ടാകും. സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് ചില നേതാക്കളുടെ അഭിപ്രായം.
https://www.facebook.com/Malayalivartha






















