ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയോട് മുഖം തിരിച്ച് കേരളം ; ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതില്‍ കേരളം ഉള്‍പ്പെടാത്തത് സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാന്‍ എന്‍ഡിഎ.

ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതില്‍ കേരളം ഉള്‍പ്പെടാത്തത് സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാന്‍ എന്‍ഡിഎ. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ വിരോധം കാരണമാണ് ആയുഷ്മാന്‍ ഭാരത് സംസ്ഥാനത്ത് നടപ്പിലാക്കാത്തതെന്നാണ് ബിജെപി നേതാക്കളുടെ കുറ്റപെടുത്തല്‍.
ആയുഷ്മാന്‍ ഭാരത് പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതിനുള്ള നടപടികളോന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിജെപി യും മറ്റ് ഘടകകക്ഷികളും സംസ്ഥാന സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത്. രാജ്യത്തെ 50 കോടിയിലേറെ പൗരന്‍മാര്‍ക്ക് ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്നതാണ് ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. സര്‍ക്കാര്‍ ചെലവിലുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണ് പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റാഞ്ചി യില്‍ ആയുഷ്മാന്‍ ഭാരത് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കേരളം പദ്ധതിയുമായി സഹകരിക്കാത്തതിനെ രൂക്ഷമായ ഭാഷയിലാണ് ബിജെപി നേതാക്കള്‍ വിമര്‍ശിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ കേരളത്തില്‍ അട്ടിമറിക്കുകയാണെന്നും ബിജെപി യും ഘടകകക്ഷികളും കുറ്റപെടുത്തുന്നു.ആയുഷ്മാന്‍ ഭാരത് സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന് എന്‍ഡിഎ ഘടകകക്ഷിയായ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ആവശ്യപെട്ടു.സംസ്ഥാനസര്‍ക്കാര്‍ അന്ധമായ രാഷ്ട്രീയം വെച്ചുപുലര്‍ത്തുന്നത് ജനങ്ങളെ ദുരിതത്തിലാക്കുമെന്ന് പിഎസ്പി ആരോപിച്ചു. ആയുഷ്മാന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത്‌കൊണ്ട് രാഷ്ട്രീയ മുതലെടുപ്പിനാണ് എന്‍ഡിഎ ശ്രമിക്കുന്നത്..
https://www.facebook.com/Malayalivartha






















