Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ ഇഷ്ടഭക്ഷണമായ ഇറ്റാലിയല്‍ ഫുഡും വയറുനിറയെ കഴിച്ച് സ്‌കോച്ച് വിസ്‌കി നുണഞ്ഞ് സുഖമായി ഉറങ്ങിയിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോള്‍ കഴിക്കുന്നത് പോലീസ് കൊടുക്കുന്ന ദോശയും ഉപ്പുമാവും പഴവും

24 SEPTEMBER 2018 08:41 PM IST
മലയാളി വാര്‍ത്ത

ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ ഇഷ്ടഭക്ഷണമായ ഇറ്റാലിയല്‍ ഫുഡും വയറുനിറയെ കഴിച്ച് സ്‌കോച്ച് വിസ്‌കി നുണഞ്ഞ് സുഖമായി ഉറങ്ങിയിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോള്‍ കഴിക്കുന്നത് പോലീസ് കൊടുക്കുന്ന ദോശയും ഉപ്പുമാവും പഴവുമൊക്കെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വരെ ജയ്, ജയ് വിളികള്‍ മാത്രം കേട്ടിരുന്ന കാതുകളില്‍ ഇന്ന് പതിക്കുന്നത് തെരുവില്‍ നിന്നുള്ള പൊതുജനത്തിന്റെ കൂക്കിവിളികളും. ഒരുരൂപതയുടെ തലവനായി സേവനവനുഷ്ടിച്ച ബിഷപ്പിന്റെ അവസ്ഥയാണിത്. മാത്രമല്ല ഫ്രാങ്കോയുടെ വീഴ്ചയില്‍ ആഹ്ലാദിച്ചവരില്‍ ഏറെയും പല രാഷ്ട്രീയ കക്ഷികളിലും പ്രവര്‍ത്തകരായ ക്രിസ്ത്യാനികള്‍ തന്നെയായിരുന്നു. അവര്‍ ഈ വാര്‍ത്തകേട്ട് ജലന്ധറില്‍ പടക്കംപൊട്ടിച്ചും ലഡ്ഡുവിതരണം ചെയ്തുമാണ് ആഘോഷിച്ചത്.

ഇറ്റാലിയന്‍ ഭക്ഷണത്തോടാണ് ഫ്രാങ്കോയ്ക്ക് ഏറെ ഇഷ്ടം. ഉപരിപഠനത്തിനായി ഏറെക്കാലം ഇറ്റലിയിലും വത്തിക്കാനിലുമായി ചിലവഴിച്ച ഫ്രാങ്കോ ഇറ്റാലിയന്‍ ഭക്ഷണത്തിന്റെ രുചി ശീലിച്ചുപോയിരുന്നു. ഇറച്ചി ഏറെ ചേര്‍ന്ന ഇറ്റാലിയന്‍ ഭക്ഷണത്തിന്റെ രുചി സഹപ്രവര്‍ത്തകര്‍ക്കൊപ്പം പങ്കുവയ്ക്കാനും മടിയില്ല. വത്തിക്കാനില്‍ പഠിച്ചിരുന്ന കാലത്ത് അവിടെ ഉണ്ടായിരുന്ന പല മലയാളി വൈദികരുടെയും താമസ സ്ഥലത്തെത്തി അവര്‍ ഒരുമിച്ച് ഭക്ഷണം തയ്യാറാക്കിയും കഴിച്ചിരുന്നു. ജലന്ധറില്‍ ആയിരിക്കുമ്പോള്‍ ഇറ്റാലിയന്‍ ഭക്ഷണം അധികമൊന്നും കിട്ടാറില്ലെങ്കിലും എന്തുകിട്ടിയാലും നന്നായി കഴിക്കും. തനത് പഞ്ചാബി, കേരളീയ ഭക്ഷണവും ബിഷപ്പിന്റെ ആഗ്രഹം പോലെ വച്ചുനല്‍കാന്‍ കുശിനിയില്‍ എപ്പോഴും തിരക്ക്.

വൈകുന്നേരങ്ങളില്‍ രണ്ട് പെഗ്ഗ്. അത് നിര്‍ബന്ധമാണ്. വിദേശ സ്‌കോച്ച് വിസ്‌കിയാണ് പതിവ്. കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസിന്റെ അന്വേഷണം ഊര്‍ജിതമായപ്പോള്‍ ഫ്രാങ്കോയുടെ പെഗ്ഗിന്റെ എണ്ണം കൂടിക്കൊണ്ടിരുന്നു. അറസ്റ്റിലാകുമോ എന്ന ഭയവും വേട്ടയാടിയിരുന്നു. മുന്‍പൊക്കെ രണ്ടെണ്ണം അകത്തുചെന്നാല്‍ പൊട്ടിച്ചിരികള്‍ ഉയര്‍ന്നിരുന്ന അരമനയുടെ അകത്തളങ്ങളില്‍ നിന്ന് അടുത്തകാലത്ത് ഉയര്‍ന്നുകേട്ടത് ഫ്രാങ്കോയുടെ വിങ്ങിപ്പൊട്ടലുകളും തേങ്ങലുകളുമായിരുന്നു. ''പോലീസ് എന്നെ അറസ്റ്റു ചെയ്യുമോടാ...'' എന്നു ചോദിച്ചായിരുന്നു കരച്ചില്‍. നാലഞ്ചു വൈദികരാണ് സ്ഥിരമായി ഒപ്പമുണ്ടാവുക.

ചിലപ്പോള്‍ ഭരണപ്രതിപക്ഷ ഭേദമന്യേ രാഷ്്രടീയക്കാരും ബിസിനസുകാരും അരമനയില്‍ വിരുന്നിന് എത്തിയിരുന്നു. ഫ്രാങ്കോയുടെ വീഴ്ചയില്‍ ആഹ്ലാദിച്ചവരില്‍ ഏറെയും പല രാഷ്ട്രീയ കക്ഷികളിലും പ്രവര്‍ത്തകരായ ക്രിസ്ത്യാനികള്‍ തന്നെയായിരുന്നു. ജലന്ധറില്‍ പടക്കംപൊട്ടിച്ചും ലഡ്ഡുവിതരണം ചെയ്തും അവര്‍ ആഘോഷിച്ചു.

ഇഷ്ടഭക്ഷണം മൂക്കുമുട്ടെ കഴിച്ചിരുന് ഫ്രാങ്കോ ഇപ്പോള്‍ ഭക്ഷണം ഇറക്കാന്‍ തന്നെ പാടുപെടുകയാണ്. ശനിയാഴ്ച രാവിലെ മെഡിക്കല്‍ കോളജില്‍ കോളജില്‍ നിന്നും കൂട്ടിക്കൊണ്ടുപോയ പോലീസ് കൊടുത്തത് ദോശയായിരുന്നു. ഉച്ചയ്ക്ക് ചോറ് കൊടുത്തെങ്കിലൂം കഴിഞ്ഞ ദിവസത്തെപോലെ വിരക്തിയായിരുന്നു. ബിസ്‌ക്കറ്റും പഴവും കഴിച്ച് വെള്ളവും കുടിച്ച് വിശപ്പടക്കി. രാത്രി പോലീസ് ക്യാംപില്‍ നിന്നു കൊണ്ടുവന്ന ചോറും മീന്‍ കറിയും കഴിച്ചു.

ഞായറാഴ്ച രാവിലെ ഉപ്പുമാവും പഴവും പപ്പടവും അടങ്ങുന്ന പ്രഭാത ഭക്ഷണം. ഫ്രാങ്കോയെ ചോദ്യം ചെയ്യാന്‍ പോലീസിന് കോടതി വിട്ടുനല്‍കിയിരിക്കുന്ന 48 മണിക്കൂറില്‍ അനുവദിച്ചുകൊടുക്കുന്ന അല്പം ഇടവേളകളിലാണ് ഭക്ഷണം. ഇറ്റാലിയന്‍ ഭക്ഷണത്തിന്റെ രൂചിയില്ലെങ്കിലും വിശപ്പ് വലിയൊരു പ്രശ്‌നമായതിനാല്‍ വാശിപിടിച്ചിട്ട് കാര്യമില്ലെന്ന് ഫ്രാങ്കോയ്ക്കറിയാം.

സ്തുതിപാടകരുടെ നടുവില്‍ ജീവിച്ച് ജയ് വിളികള്‍ മാത്രം കേട്ട് രാജാവിനെ പോലെ കഴിഞ്ഞിരുന്ന ഫ്രാങ്കോ ആണ് നാട്ടുകാരുടെ കൂവല്‍ കേട്ട് വിളറിയ ചിരിയുമായി നടന്നുനീങ്ങുന്നത്. ഇടവക പള്ളികളില്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ കുതിരസവാരിയും ബാന്‍ഡും പൂമാലയും അടങ്ങുന്ന സ്വീകരണം ഏറ്റുവാങ്ങി മാത്രം ശീലം. സ്വീകരണത്തിന് പകിട്ട് കുറഞ്ഞുപോയി എന്ന് തോന്നിയാല്‍ വികാരിയെ സ്ഥലംമാറ്റാന്‍ മാത്രമല്ല, അപമാനിച്ച് ഇറക്കിവിട്ടിരുന്ന ഫ്രാങ്കോ ആണ് ഇന്ന് തെരുവില്‍ വിചാരണ നേരിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (8 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (8 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends