Widgets Magazine
19
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പണിമുടക്കി മൈക്ക്...


പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിന്നു: ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയത്; ഭീഷണിപ്പെടുത്തുകയോ, ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തില്ല: നിർണായക ചാറ്റുകൾ പോലീസിന് മുന്നിൽ....


അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യത: ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലിന് സാധ്യത...


ഇരുന്നൂറുപേര്‍ കഴിച്ചിട്ടും സംഭവിക്കാത്തത്... പ്ലാച്ചിയോട് സ്വദേശികളുടെ മരണത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്: ഭക്ഷ്യവിഷബാധയല്ല; നടന്നത്...


ശോഭ സുരേന്ദ്രൻ മത്സരിക്കുന്നതെവിടെ...ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങളിലും, പാലക്കാട്, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലും ശോഭയുടെ പേര് ഉയർന്നിട്ടുണ്ട്..

അഭിലാഷ് ടോമിയെ രക്ഷപെടുത്തി; ഫ്രഞ്ച് കപ്പല്‍ അഭിലാഷിന്റെ അടുത്തെത്തി...സോഡിയാക്ക് ബോട്ടിറക്കിയാണ് രക്ഷപെടുത്തിയത്; ഫ്രാന്‍സിന്റെ മത്സ്യബന്ധന പട്രോളിംഗ് കപ്പലായ ഓസിരിസാണ് അഭിലാഷിന്റെ അടുത്തെത്തിയത്

24 SEPTEMBER 2018 01:07 PM IST
മലയാളി വാര്‍ത്ത

ഗോള്‍ഡന്‍ ഗ്ലോബ് പായ് വഞ്ചിയോട്ട മത്സരത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പെട്ട മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ (39) രക്ഷിക്കപെടുത്തി. ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ അടുത്ത് ഫ്രഞ്ച് കപ്പല്‍ എത്തി. ഫ്രാന്‍സിന്റെ മത്സ്യബന്ധന പട്രോളിംഗ് കപ്പലായ ഓസിരിസാണ് അഭിലാഷിന്റെ അടുത്തെത്തിയത്. അപകടസ്ഥലത്തിനടുത്തുള്ള ഇന്ത്യന്‍ കപ്പലായ ഐഎന്‍എസ് സത്പുരയ്ക്ക് വെള്ളിയാഴ്ചയോടെ മാത്രമെ അപകടസ്ഥലത്ത് എത്താനാകൂവെന്നും അതിനാലാണ് ഫ്രഞ്ച് കപ്പലിന്റെ സഹായം തേടിയതെന്നും ഇന്ത്യന്‍ നാവികസേന അറിയിച്ചു. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്നു 3500 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കു ഭാഗത്താണ് അപകടമുണ്ടായത്. അഭിലാഷിന്റെ തുരിയ എന്ന പായ് വഞ്ചി പൊളിഞ്ഞ് ഒരു വശത്തേക്ക് തൂങ്ങി കിടക്കുന്നുവെന്നാണ് എയര്‍ ക്രാഫ്റ്റുമായുള്ള ദൃശ്യ ആശയവിനിമയത്തില്‍നിന്ന് മനസിലാവുന്നത്. അഞ്ച് കിലോമീറ്റര്‍ താഴ്ചയുള്ള പ്രദേശത്തെ തിരമാലകള്‍ പത്ത് മുതല്‍ 12 വരെ ഉയരത്തിലാണ്. മോശം കാലാവസ്ഥയും കനത്ത മഴയിലുമാണ് പ്രദേശം.
ടോമിയെ രക്ഷിക്കുന്നതിനായി ഫ്രാന്‍സിന്റെ മത്സ്യബന്ധന പട്രോളിംഗ് കപ്പലായ ഓസിരി തകര്‍ന്ന യാനത്തിന് അടുത്തെത്തിയിട്ടുണ്ട്. കപ്പലിലുള്ള സോഡിയാക് ബോട്ട് അഭിലാഷ് ടോമിയുടെ പായ്‌വഞ്ചിയുടെ സമീപത്ത് ഇറക്കിയിട്ടുണ്ട്. ഇതിലേക്ക് അഭിലാഷിനെ മാറ്റിയ ശേഷം കപ്പലില്‍ കയറ്റി ആംസ്റ്റര്‍ഡാമില്‍ ഇറക്കും. അതിന് ശേഷം ഹെലികോപ്ടര്‍ മാര്‍ഗം കരയിലെത്തിക്കാനാണ് പദ്ധതി. ഇന്ത്യന്‍ വ്യോമസേനയുടെ പി 81 വിമാനവും പായ്‌വഞ്ചിക്ക് സമീപത്തുണ്ട്.
ആസ്‌ട്രേലിയന്‍ പടക്കപ്പലായ എച്ച്.എം.എ.എസ് ബല്ലാറാത്തും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. തൊട്ടുപിന്നാലെ എത്തും. എയര്‍ ലിഫ്റ്റ് ചെയ്യാന്‍ കഴിയുന്നതരം വിമാനങ്ങള്‍ക്കും ഹെലികോപ്ടറുകള്‍ക്കും കരയില്‍ നിന്ന് ഇത്ര ദൂരം പറന്ന് ദൗത്യം നിര്‍വഹിച്ചു തിരികെയെത്താനുള്ള ഇന്ധന ശേഷിയില്ലാത്തതിനാലാണ് കപ്പല്‍ ഉപയോഗിക്കുന്നത്. പായ്മരങ്ങള്‍ തകര്‍ന്ന് പ്രക്ഷുബ്ധമായ കടലില്‍ വന്‍തിരമാലകളില്‍ ഉലയുകയാണിപ്പോള്‍ അഭിലാഷിന്റെ തുരീയ പായ്‌വഞ്ചി.
നടുവിന് പരുക്കേറ്റ് അനങ്ങാനാവാത്ത സ്ഥിതിയിലാണെന്നും വഞ്ചിയിലുണ്ടായിരുന്ന ഐസ് ടീ കുടിച്ചത് മുഴുവന്‍ ഛര്‍ദിച്ചെന്നും അഭിലാഷ് ജി.പി.എസിലൂടെ സന്ദേശമയച്ചിട്ടുണ്ട്. കാല്‍വിരലുകള്‍ അനക്കാം. എന്നാല്‍, ദേഹത്താകെ നീരുണ്ട് എന്ന് സന്ദേശത്തില്‍ പറയുന്നു. രാജ്യാന്തര കപ്പല്‍ച്ചാലില്‍ നിന്ന് ഏറെ അകലെ ഒറ്റപ്പെട്ട മേഖലയായത് കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം വൈകുന്നത്. പോരാത്തതിന് കനത്ത മഴയും കൂറ്റന്‍ തിരമാലയും കാറ്റും കാരണമാണ് ഇന്നലെ അഭിലാഷിനെ രക്ഷിക്കാന്‍ കഴിയാതിരുന്നത്. നേവിയുടെ വിമാനത്തില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐ. എന്‍. എസ് സത്പുര, ഐ. എന്‍. എസ് ജ്യോതി എന്നീ പടക്കപ്പലുകള്‍ പുറപ്പെട്ടത്. ഡല്‍ഹിയിലെ വാര്‍റൂമില്‍ രക്ഷാദൗത്യത്തിനായി കണ്‍ട്രോള്‍ സെന്റര്‍ തുറന്നതായും നേവി വക്താവ് അറിയിച്ചു. 2013 ല്‍ ഗോള്‍ഡന്‍ ഗ്‌ളോബ് റേസില്‍ പായ്വഞ്ചിയില്‍ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനാണ് നേവി ഓഫീസറായ അഭിലാഷ് ടോമി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ജീവനൊടുക്കി  (9 minutes ago)

കാമുകനെ വിളിച്ച് ആത്മഹത്യ ചെയ്യുന്നുവെന്ന് പറഞ്ഞ് 17 കാരി തൂങ്ങിമരിച്ചു  (1 hour ago)

ഇനി മത്സരിക്കാനില്ല: തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നും മികച്ച സ്ഥാനാര്‍ഥിയെ പാര്‍ട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്നും കെ.ബാബു  (1 hour ago)

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം.വര്‍ഗീസിന് സ്ഥലംമാറ്റം  (2 hours ago)

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ 22 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം  (2 hours ago)

വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന്  (3 hours ago)

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്  (3 hours ago)

ദുര്‍ഘട മേഖലയില്‍ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ട്രൈബല്‍ ഹബ്ബ്: ട്രൈബല്‍ മള്‍ട്ടി പര്‍പ്പസ് സെന്റര്‍ മലപ്പുറത്ത് സജ്ജം  (4 hours ago)

സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പണിമുടക്കി മൈക്ക്...  (4 hours ago)

പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിന്നു: ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയത്; ഭീഷണിപ്പെടുത്തുകയോ, ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തില്ല: നിർണായക ചാറ്റുകൾ പോലീസിന് മുന്നിൽ...  (4 hours ago)

അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യത: ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലിന് സാധ്യത...  (4 hours ago)

റമദാൻ പ്രമാണിച്ച് യുഎഇ പ്രസിഡന്റ് 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു: സ്വകാര്യ മേഖലയിൽ ജോലി സമയം പ്രതിദിനം 2 മണിക്കൂർ കുറച്ചു...  (4 hours ago)

ഇരുന്നൂറുപേര്‍ കഴിച്ചിട്ടും സംഭവിക്കാത്തത്... പ്ലാച്ചിയോട് സ്വദേശികളുടെ മരണത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്: ഭക്ഷ്യവിഷബാധയല്ല; നടന്നത്...  (4 hours ago)

6 മണ്ഡലങ്ങളിൽ പരിഗണിച്ച് ബിജെപി  (5 hours ago)

ഉമ്മൻചാണ്ടി ഒഴിയുമ്പോൾ 29 ബാർ  (5 hours ago)

Malayali Vartha Recommends