അരമനയിലെ ആഡംബര ജീവിതത്തില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് മുതല്‍ അഴിക്കുള്ളില്‍, പാലാ സബ് ജയിലിലെ തറയില്‍ ഇരുന്നും കിടന്നും ബിഷപ്പ് ഇനി 14 ദിവസം തള്ളിനീക്കണം, രാജ്യത്ത് ആദ്യമായാണ് ഒരു ബിഷപ്പ് കാരാഗൃഹത്തിലാകുന്നത്

ബലാല്‍സംഗക്കേസില്‍ മുന്‍ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അടുത്തമാസം ആറ് വരെയാണ് റിമാന്‍ഡ് ചെയ്തത്. പാലാ സബ്ജലിയിലേക്ക് ഇന്ന് തന്നെ അദ്ദേഹത്തെ മാറ്റും. കസ്റ്റഡി കാലാവധി തീര്‍ന്നതോടെ ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തെ പാലാ കോടതിയില്‍ ഹാജരാക്കിയത്. പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമാണ് കോട്ടയം പോലീസ് ക്ലബ്ബില്‍ നിന്ന് രാവിലെ പാലായിലേക്ക് കൊണ്ടുപോയത്. കസ്റ്റഡിയില്‍ വെച്ച് ബലപ്രയോഗത്തിലൂടെ തന്റെ വത്രങ്ങള്‍ ഊരിയെടുത്തെന്ന് ബിഷപ്പ് കോടതിയില്‍ പരാതി പറഞ്ഞു. ജാമ്യം തേടി നാളെയാണ് ബിഷപ്പ് ഹൈക്കോടതിയെ സമീപിക്കുന്നത്.
ജാമ്യാപേക്ഷ പാലാ കോടതി തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ പൊലീസ് കസ്റ്റഡിയില്‍ വിടേണ്ട സാഹചര്യമില്ലെന്നും അന്വേഷണത്തോടു പൂര്‍ണമായും സഹകരിക്കും തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും ജാമ്യാപേക്ഷ സമര്‍പ്പിക്കുക. കേസില്‍ നിര്‍ണായകമാകുന്ന ബിഷപ്പിന്റെ ഫോണും ലാപ്‌ടോപ്പും കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വൈദ്യപരിശോധന, തെളിവെടുപ്പുള്‍പ്പെടെ നിര്‍ണായക ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പൊലീസ് ബിഷപ്പിനെ ഹാജരാക്കിയത്.
നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായുള്ള അപേക്ഷയും അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പച്ചു. ബിഷപിന്റെ ലൈംഗികശേഷി പരിശോധനഫലവും ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറും. ബിഷപ്പിനെ ഇന്നലെ പീഡനം നടന്ന കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അന്വേഷണത്തിലെ നിര്‍ണായക നടപടിയാണ് പൂര്‍ത്തീകരിച്ചത്. 2014 മുതല്‍ 16 വരെ 13 തവണയും കന്യാസ്ത്രീ പീഡനത്തിന് ഇരയായത് മഠത്തിലെ 20ാം നമ്പര്‍ മുറിയിലാണ്. അരമണിക്കൂര്‍ നീണ്ട തെളിവെടുപ്പിന് ശേഷം ബിഷപിനെ കോട്ടയം പൊലീസ് ക്ലബിലെത്തിച്ച് ചോദ്യം ചെയ്തു. ബിഷപിന്റെ ലൈംഗിക ശേഷി പരിശോധനയും അന്വേഷണ സംഘം നേരത്തെ പൂര്‍ത്തിയാക്കി. അന്വേഷണത്തിന് സഹയകമായ നടപടികള്‍ പൂര്‍ത്തീകരിച്ചതിനാല്‍ ബിഷപിന്റെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
https://www.facebook.com/Malayalivartha






















