വൃദ്ധ സദനത്തിലെ മരണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിന് നിർദ്ദേശം നല്‍കി

മലപ്പുറത്തെ തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ വൃദ്ധസദനത്തിൽ രണ്ടുദിവസത്തിനുള്ളിൽ നാലുപേരാണ് സംശയാസ്പദമായ നിലയിൽ മരിച്ചത്. കൃഷ്ണമോഹന്‍, വേലായുധന്‍, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവാണ് മരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണമെന്നാണ് വൃദ്ധസദനം അന്തേവാസികള്‍ അറിയിച്ചിരിക്കുന്നതെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഇന്നലെ മറവഞ്ചേരി സ്വദേശി ശ്രീദേവി മരിച്ചു. ഇന്നലെത്തന്നെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ഇന്നു രാവിലെയാണ് മറ്റു മൂന്നുപേർ കൂടി മരിച്ച വിവരം പുറത്തറിയുന്നത്. ഒരാൾ ആശുപത്രിയിലും മറ്റു രണ്ടുപേർ വൃദ്ധമന്ദിരത്തിലുമാണ് മരിച്ചത്. വൃദ്ധമന്ദിരത്തിൽ മരണങ്ങൾ ആരെയും അറിയിക്കുന്നില്ലെന്നും തിടുക്കത്തിൽ സംസ്കരിക്കാൻ കൊണ്ടുപോകുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും നാട്ടുകാർ പറയുന്നു. നേരത്തെ സ്വാഭാവിക മരണം എന്നു രേഖപ്പെടുത്തിയ മരണങ്ങളും അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha






















