ബിഷപ്പിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി: ബിഷപ്പിനെ പാലാ സബ്ജയിലില്‍ അടച്ചു; ബിഷപ്പ് അകത്തായിട്ടും നിലപാട് മാറ്റാതെ കെസിബിസി ഒപ്പം കന്യാസ്ത്രീ സമരത്തെ തള്ളിപ്പറയുകയും ചെയ്തു

ആ പ്രതീക്ഷയും അസ്ഥാനത്ത്. ഹൈക്കോടതിയും കൈവിട്ടു, ഫ്രാങ്കോയുടെ ജാമ്യാ പേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഇതോടെ ജയില്‍ ഉറപ്പായി. കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ ആറ് വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് പാലാ ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ ബിഷപ്പിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി റിമാന്‍ഡ് ചെയ്തതോടെ അദ്ദേഹത്തെ പാലാ സബ് ജയിലിലേക്ക് മാറ്റി.
കോടതിയില്‍ ബിഷപ്പും അഭിഭാഷകനും പരാതികള്‍ ഉന്നയിച്ചിരുന്നു. ക്രീം കളര്‍ പൈജാമയും ഷര്‍ട്ടും കുറവിലങ്ങാട് തെളിവെടുപ്പിന് കൊണ്ടു പോകുന്നതിന് മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ബിഷപ്പ് ആരോപിച്ചത്. ഇത് നിയമവിരുദ്ധമെന്ന് ഫ്രാങ്കോയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളില്‍ ആശങ്കയുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
കേസ് പ്രത്യേക താല്‍പ്പര്യത്തോടെ കെട്ടി ചമച്ചതാണെന്നും അറസ്റ്റ് നിയമവിരുരദ്ധമാണെന്നുമാണ് ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയക്കല്‍ ആരോപിച്ചിരിക്കുന്നത്. കന്യാസ്ത്രീ ആദ്യം നല്‍കിയ പരാതിയില്‍ ലൈംഗിക പീഡനം ഇല്ലായിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നു. തനിക്കെതിരെ മറ്റ് ക്രിമിനല്‍ കേസുകള്‍ ഇല്ലെന്നും കന്യാസ്ത്രീയും കുടുംബവും തന്നെ ഭീഷണിപ്പെടിത്തിയിട്ടുണ്ടെന്നും ഫ്രങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നുണ്ട്. കേരളത്തില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ഭിഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിഷപ്പ് ഹൗസ് പിആര്‍ഒ ജൂണ്‍ 21 നു കോട്ടയം എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 23 നു കേസ് രജിസ്റ്റര്‍ ചെയ്തിട്ടും ഉണ്ടെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി അറിയിച്ചു. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ഹര്‍ജികള്‍ക്കുപിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു. ജാമ്യാപേക്ഷയില്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ബിഷപ്പ് ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് പരിഗണിക്കുന്നത്.
"
https://www.facebook.com/Malayalivartha






















