കൊല്ലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കൊല്ലം ഓച്ചിറയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. തിരൂരങ്ങാടി ചുള്ളിപ്പാറ കേയ്പാകോലത്ത് വീട്ടില്‍ കോയാകുട്ടിയുടെ മകന്‍ ജാവേദ് അലി (31) ആണ് മരിച്ചത്. പുലര്‍ച്ചെ ചങ്ങന്‍കുളങ്ങര ജങ്ങ്ഷനിലാണ് അപകടം നടന്നത്.
ഓച്ചിറ ക്ഷേത്രത്തില്‍ നിന്നും കെട്ടുകാളയുമായി പോയ ലോറി പെട്ടന്ന് വലത് വശത്തേക്ക് തിരിച്ചതാണ് അപകട കാരണം. കാറിലുണ്ടായിരുന്ന മറ്റൊരു യുവാവിനും പരിക്കേറ്റു. ഇയാളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha






















