Widgets Magazine
20
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പണിമുടക്കി മൈക്ക്...


പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിന്നു: ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയത്; ഭീഷണിപ്പെടുത്തുകയോ, ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തില്ല: നിർണായക ചാറ്റുകൾ പോലീസിന് മുന്നിൽ....


അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യത: ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലിന് സാധ്യത...


ഇരുന്നൂറുപേര്‍ കഴിച്ചിട്ടും സംഭവിക്കാത്തത്... പ്ലാച്ചിയോട് സ്വദേശികളുടെ മരണത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്: ഭക്ഷ്യവിഷബാധയല്ല; നടന്നത്...


ശോഭ സുരേന്ദ്രൻ മത്സരിക്കുന്നതെവിടെ...ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങളിലും, പാലക്കാട്, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലും ശോഭയുടെ പേര് ഉയർന്നിട്ടുണ്ട്..

ബിഷപ്പ് പാലാ സബ് ജയിലില്‍ അന്തിയുറങ്ങും, മിനിമം മൂന്ന് ദിവസമെങ്കിലും കഴിഞ്ഞേ പുറത്തിറങ്ങാനാകൂ, ബലാല്‍സംഗത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിന് 84 ദിവസം കഴിഞ്ഞാണ് ജാമ്യം കിട്ടിയത്, അപ്പോള്‍ 13 തവണ ബലാല്‍സംഗം ചെയ്ത ബിഷപ്പിന്റെ കാര്യം പറയണോ? 

24 SEPTEMBER 2018 05:18 PM IST
മലയാളി വാര്‍ത്ത

ബലാല്‍സംഗക്കേസില്‍ റിമാന്‍ഡിലായ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിലെ പാലാ സബ്ജയിലില്‍ അടച്ചു. അവിടുത്തെ 47ാം തടവുകാരനാണ് ബിഷപ്പ്. ബി ക്ലാസ് ജയിലാണിത്. ഇവിടെ ഏഴ് സെല്ലാണുള്ളത്. ഒരു സെല്ല് വീഡിയോ കോണ്‍ഫറന്‍സിനായി മാറ്റിവെച്ചതിനാല്‍ ആറ് സെല്ലുകളിലാണ് പ്രതികളെ പാര്‍പ്പിച്ചിരിക്കുന്നത്. അതില്‍ ഏതിലാണ് ബിഷപ്പിനെ പാര്‍പ്പിക്കുക എന്നത് റിമാന്‍ഡ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം ജയില്‍ സൂപ്രണ്ട് തീരുമാനിക്കും. 48 മണിക്കൂറത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ഇന്ന് ഉച്ചയോടെയാണ് ബിഷപ്പിനെ പാലാ കോടതിയില്‍ ഹാജരാക്കിയത്. അറസ്റ്റിന് ശേഷവും പൊലീസ് ക്ലബിലെ എ.സി മുറിയില്‍ കഴിഞ്ഞ ബിഷപ്പ് കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ജയിലില്‍ കഴിയേണ്ടിവരും. കാരണം വ്യാഴാഴ്ചയാണ് ബിഷപ്പിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.

വ്യാഴാഴ്ച ജാമ്യം ലഭിച്ചില്ലെങ്കില്‍ ഒരു പക്ഷെ, രണ്ടാഴ്ച തടവറയില്‍ തങ്ങേണ്ടിവരും. സാധാരണ ബലാല്‍സംഗക്കേസില്‍ കോടതി പെട്ടെന്ന് ജാമ്യം നല്‍കാറില്ല. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുടെ പേരില്‍ അറസ്റ്റ് ചെയ്ത ദിലീപിനെ 84 ദിവങ്ങള്‍ക്ക് ശേഷം അഞ്ചാംതവണ അപേക്ഷ നല്‍കിയപ്പോഴാണ് ജാമ്യത്തില്‍ വിട്ടത്. അതും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതിനാല്‍. എന്നാല്‍ ബിഷപ്പ് നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തതിനാല്‍ ജാമ്യംകിട്ടുക പ്രയാസമാണ്. കാരണം പ്രകൃതിവിരുദ്ധ പീഡനം, ഒരേ സ്ത്രീയെ തന്നെ ആവര്‍ത്തിച്ച് പീഡിപ്പിക്കല്‍, അന്യായമായി തടഞ്ഞ് വെക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. 

മാത്രമല്ല സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ബിഷപ്പ് ശ്രമിച്ചെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ബിഷപ്പിന്റെ ലാപ്‌ടോപ്പ്, വസ്ത്രങ്ങള്‍ എന്നിവ കണ്ടെടുക്കാനുമുണ്ട്. മാത്രമല്ല പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ബിഷപ്പ് ശ്രമിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടറുടെ മുറിയില്‍ നായ്ക്കുരണപ്പൊടി വിതറിയ ജീവനക്കാര്‍ക്കെതിരെ കേസ്  (2 hours ago)

'അവന്‍ എവിടെയായിരിക്കണമോ അവിടെ എത്തി :ഭീഷണി സന്ദേശങ്ങള്‍, അശ്ലീല ഇമെയിലുകള്‍, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍:മുന്‍സഹപാഠിയുടെ ലീലാവിലാസങ്ങള്‍ വെളിപ്പെടുത്തി യുവതി  (2 hours ago)

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍  (2 hours ago)

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം: ഉഷയ്ക്ക് തുടര്‍ ചികിത്സക്ക് അമൃത ആശുപത്രിയില്‍ സൗകര്യം ഒരുക്കി കെസി വേണുഗോപാല്‍  (3 hours ago)

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 27കാരന്‍ പിടിയില്‍  (3 hours ago)

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (4 hours ago)

ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളാതെ അമേരിക്ക  (4 hours ago)

ലോട്ടറി ക്ഷേമ നിധി ബോര്‍ഡില്‍ സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതി മാനസിക രോഗിയാണെന്നുള്ള വാദം പൊളിഞ്ഞു  (4 hours ago)

നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ വാദം ഈ മാസം 26ലേക്ക് മാറ്റി  (4 hours ago)

പരിശ്രമങ്ങളെ നമ്മളിലേക്ക് പ്രതിഫലിപ്പിക്കുന്ന മാജിക് ജിമ്മിനുണ്ടെന്ന് റിമി  (4 hours ago)

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ മറന്നുവച്ച കത്രികയുമായി വീട്ടമ്മ 5 വര്‍ഷമായി ദുരിതത്തില്‍  (5 hours ago)

സ്വര്‍ണപ്പാളികള്‍ ജാംഷഡ്പൂരിലെ ലാബില്‍ പരിശോധന നടത്താന്‍ കോടതി അനുമതി നല്‍കി; അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31ന് മുന്‍പെന്ന് എസ് ഐ ടി  (5 hours ago)

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു  (5 hours ago)

'ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ?'; ആറ്റുകാലമ്മയുടെ പേരില്‍ എന്തിനാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്ന് ഹൈക്കോടതി  (5 hours ago)

കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ജീവനൊടുക്കി  (6 hours ago)

Malayali Vartha Recommends