തലസ്ഥാനത്ത് പോലീസിന്റെ മൂക്കിനു താഴെ സ്ത്രീകളുടെ അവസ്ഥ ഇപ്പോഴും പരിതാപകരം; നീതിയ്ക്കായി സമൂഹ മാദ്ധ്യമങ്ങളിലൂടെ യാചിച്ച് യുവതി പിന്നാലെ അറസ്റ്റ്

പീഡന പരാതി നല്‍കി ഒരാഴ്ച പിന്നിട്ടിട്ടും പോലീസ് നടപടിയെടുക്കാത്തതിനാല്‍ നീതിക്കായി യാചിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ യുവതി രംഗത്തിയതിന് പിന്നാലെ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു, തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നില്‍ കച്ചവടം നടത്തുന്ന സിന്ധുവാണ് പോലീസിന്റെ നിഷേധത്തിനെതിരെ രംഗത്തെത്തിയത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ യുവതിയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. പിന്നാലെ ഞായറാഴ്ച രാത്രിയോടെ സിന്ധു പരാതി നല്‍കിയ രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 15 ന് വൈകിട്ടോടെയാണ് സംഭവം. കോട്ടയ്ക്ക് സമീപത്ത് ടോയ്‌ലറ്റില്‍ പോയി മടങ്ങി വരുമ്പോള്‍ രണ്ടു പേര്‍ ചേര്‍ന്ന് റോഡരികില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. നിലവിളിച്ചെങ്കിലും സമീപത്ത് ഗാനമേള നടന്നതിനാല്‍ പൊതു ജനങ്ങള്‍ ഇത് കേട്ടില്ലെന്ന് യുവതി പറയുന്നു. ഒരാള്‍ കഴുത്തില്‍ കൈ മുറുക്കി വയ്ക്കുകയും മറ്റൊരാള്‍ മര്‍ദ്ദിക്കുകയുമായിരുന്നു.
പീഡനശ്രമത്തിനിടെ യുവതി കഴുത്തില്‍ മുറുക്കിയ കൈയ്യില്‍ കടിച്ചശേഷം ഓടി രക്ഷപ്പെട്ട് ഫോര്‍ട്ട് സ്‌റ്റേഷനില്‍ കയറി. എന്നാല്‍ വനിതാ പോലീസ് ഇല്ലെന്നും കേസെടുക്കണമെങ്കില്‍ ഡോക്ടറുടെ പരിശോധനാ റിപ്പോര്‍ട്ട് വേണമെന്നും പറഞ്ഞു. പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ചികിത്സ തേടിയശേഷം രാത്രിയോടെ കച്ചവട സ്ഥലത്തെത്തിയപ്പോള്‍ 25000 രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി മനസിലാക്കി. പിറ്റേന്ന് പോലീസിനെ സമീപിച്ചെങ്കിലും ഒരു പകല്‍ മുഴുവന്‍ സ്‌റ്റേഷനില്‍ കാത്തു നിര്‍ത്തുകയും വൈകിട്ടോടെ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ പോലീസ് നടപടികള്‍ അതോടെ അവസാനിച്ചു. ഒരാഴ്ച പിന്നിട്ടിട്ടും പോലീസ് നീതി നിഷേധിക്കുന്നുവെന്ന് ആരോപിച്ചാണ് യുവതി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
"
https://www.facebook.com/Malayalivartha
























