Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്ഷേത്രത്തിൽ ഭാര്യ ദിവസവും പോകുന്നത് ആരെയോ കാണാനെന്ന് തെറ്റിദ്ധരിച്ചു; സ്നേഹത്തോടെ ഭാര്യയെ കൂട്ടി ക്ഷേത്രത്തിൽ പോയതിന് ശേഷം സിനിമാതീയറ്ററിലേയ്ക്കും പോയി! കോരിച്ചൊരിയുന്ന മഴയിൽ വീട്ടിൽ എത്തി വസ്ത്രം മാറുന്നതിനിടെ പരപുരുഷ ബന്ധം ആരോപിച്ച് തർക്കം മുറുകി: ഒടുവിൽ ആക്രികടക്കാരന്‍ ഭാര്യയെ ചുറ്റിക എടുത്ത് തല തല്ലിപൊളിച്ചും, വെട്ടുകത്തിയുപയോഗിച്ച്‌ കഴുത്തറുത്തും കൊലപ്പെടുത്തി വീട്ടിൽ നിന്ന് ഇറങ്ങിയോടി....

24 SEPTEMBER 2018 03:15 PM IST
മലയാളി വാര്‍ത്ത

More Stories...

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; തുറന്നടിച്ച് മുഖ്യമന്ത്രി

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...

ശ്രീവരാഹത്ത് സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തി. മുക്കോലയ്ക്കലില്‍ താമസിക്കുന്ന കനിയമ്മയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുങ്ങിയ ഭർത്താവിനെ പൊക്കാൻ വലവിരിച്ച് അന്വേഷണ സംഘം. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് വെട്ടേറ്റ് ചോരവാർന്ന നിലയിൽ കന്നിയമ്മാളിന്റെ മൃതദേഹം കണ്ടെത്തിയത്. മുക്കോലയ്ക്കൽ ക്ഷേത്രത്തിന് സമീപം മുക്കോലയ്ക്കൽ റസിഡന്റ്സ് അസോസിയേഷൻ നമ്പർ 22 വീട്ടിലെ മുകൾ നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശിനിയായ കന്നിയമ്മാളാണ് (45) ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.

സംശയരോഗമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.രണ്ട് പേരും ക്ഷേത്രത്തില്‍ പോവുകയും പിന്നീട് ഒന്നിച്ച്‌ സിനിമയ്ക്ക് പോയതിന് ശേഷം മടങ്ങിയെത്തിയിട്ടായിരുന്നു കൊലപാതകം. മാരിയപ്പന് ഭാര്യയെ സംശയമായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും കലഹിക്കുന്നത് പതിവാണ്. ഇത്തരത്തില്‍ വീട്ടില്‍ കലഹം നടന്നതാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. മോഹനകുമാറിന്റെ വീടിന്റെ ഒന്നാം നിലയിലാണ് മാരിയപ്പനും കുടുംബവും താമസിക്കുന്നത്. കൊലപാതകം നടക്കുമ്പോൾ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. നല്ല മഴപെയ്യുന്ന സമയവുമായിരുന്നു.

കൊലപാതകം നടത്തിയ ശേഷം മാരിയപ്പന്‍ വീട്ടില്‍ നിന്നും ഇറങ്ങി തന്റെ ടൂവീലറില്‍ കയറി പോയി. ഈ സമയം ഇളയ മകന്‍ മണികണ്ഠന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. അച്ഛന്‍ വേഗത്തില്‍ തന്നെ മറികടന്ന് വണ്ടിയില്‍ പോകുന്നത് കണ്ടു. വീട്ടിലെത്തി കോളിങ് ബെല്‍ അടിച്ചിട്ട് വാതില്‍ തുറക്കാത്തതിനാല്‍ താഴെ താമസിക്കുന്ന വീട്ടുമസ്ഥനോട് മറ്റൊരു തക്കോല്‍ വാങ്ങി തുറന്ന് അകത്ത് കടന്നു. ഏപ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുറി അടഞ്ഞു കിടക്കുന്നത് കണ്ടു. തള്ളി തുറക്കാന്‍ ശ്രമിച്ചിട്ടും നടക്കാതായതോടെ വീണ്ടും വിട്ടുചമസ്ഥനോട് മറ്റൊരു താക്കോല്‍ വാങ്ങി തുറന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കന്നിയമ്മയെ കാണുന്നത്. നിലവിളിച്ചു കൊണ്ട് വീട്ടുമസ്ഥനെ വിവരമറിയിക്കുകയും വീട്ടുടമസ്ഥന്‍ ഫോര്‍ട്ട് പൊലീസിനെ വിളിച്ച്‌ അറിയിക്കുകയുമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഫോര്‍ട്ട് എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജാശാുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൃത്യം നടത്തിയ ശേഷം സ്ഥലത്ത് നിന്നും മുങ്ങിയ മാരിയപ്പനായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കരകുളം ഭാഗത്ത് നിന്നും ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നും നെടുമങ്ങാട് വഴി തമിഴ്‌നാട്ടിലേക്ക് കടന്നതാകാനാണ് സാധ്യത. ആക്രി കച്ചവടക്കാരനായ മാരിയപ്പനും കുടുംബവും തൂത്തുക്കുടിയില്‍ നിന്നും കേരളത്തിലെത്തിയിട്ട് ഇരുപത് വര്‍ഷമാകുന്നു. മോഹനകുമാറിന്റെ വീട്ടില്‍ താമസം തുടങ്ങിയിട്ട് നാലുവര്‍ഷവും. ഇരുവരും തമ്മില്‍ സ്ഥിരം കലഹമുണ്ടാകുന്നത് പതിവായിരുന്നു. ഇതിനെപറ്റി വീട്ടുടമസ്ഥനായ മോഹനകുമാറിന്റെ ഭാര്യയോട് കന്നിയമ്മ പറഞ്ഞിരുന്നു.

ക്ഷേത്രത്തില്‍ ദിവസവും പോകുന്നത് സംബന്ധിച്ച്‌ പലവട്ടം വഴക്കടിച്ചിട്ടുണ്ട്. ദിവസവും ആരെ കാണാനാണ് പോകുന്നത് എന്ന് ചോദിച്ച്‌ പലപ്പോഴും മാനസികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. പരപുരുഷ ബന്ധം ആരോപിച്ച്‌ ദേഹോപദ്രവും ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലെ ഇരുവരും നല്ല സ്നേഹത്തിലായിരുന്നു പെരുമാറിയിരുന്നത്. മാരിയപ്പന്റെ എം.എ.ടി ടൂ വീലറിലാണ് ഇരുവരും പുറത്ത് പോയത്. സിനിമ കണ്ട ശേഷം കിഴക്കേ കോട്ടയിലെ ഹോട്ടലില്‍ നിന്നും ആഹാരം കഴിച്ച്‌ പുറത്തിറങ്ങുന്നതും ചിലര്‍ കണ്ടിരുന്നു. വാടക വീട്ടിലെത്തിയപ്പോഴും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. കൊലപാതകം കരുതിക്കൂട്ടി ചെയ്തതാണോ എന്നുമുള്ള സംശയത്തിലാണ് പൊലീസ്.

മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. ഗണേശന്‍,മണികണ്ഠന്‍,ഗീത. ഗീതയെ തൂത്തുക്കുടിയില്‍ തന്നെ വിവാഹം കഴിപ്പിച്ചയച്ചു. മറ്റു രണ്ട് പേരും ബിബിഎയ്ക്കും ബിഎയ്ക്കും പഠിക്കുന്നു. പഠനത്തിനിടെ പാര്‍ട്ട് ടൈം ജോലിക്ക് പോയി വന്ന മണികണ്ഠനാണ് അമ്മ കൊല ചെയ്യപ്പെട്ട് കിടക്കുന്നത്കണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (9 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (12 minutes ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (17 minutes ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (21 minutes ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (23 minutes ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (26 minutes ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (29 minutes ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (31 minutes ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (36 minutes ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (54 minutes ago)

ബഹിരാകാശ നിന്ന് യുദ്ധം  (1 hour ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (1 hour ago)

ഇറാന്‍ സംഘം സൗദിയില്‍  (1 hour ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (3 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ തകര്‍പ്പന്‍ ജയത്തോടെ പ്രതീക്ഷ കാത്ത് ആഴ്‌സനല്‍...  (3 hours ago)

Malayali Vartha Recommends