Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഇവരെ ആദ്യം നാടുകടത്തണം...ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ റോഡ് നിര്‍മ്മിച്ച് പിഡബ്ല്യുഡി; തൊട്ടുപിന്നാലെ വെട്ടിപൊളിച്ച് ജല അതോറിറ്റി, പ്രതിഷേധവുമായി നാട്ടുകാര്‍

24 SEPTEMBER 2018 03:45 PM IST
മലയാളി വാര്‍ത്ത

നാടിനെ നന്നാകാന്‍ അനുവദിക്കാത്തതില്‍ മുന്‍പന്തിയില്‍ ഉദ്യോഗസ്ഥര്‍ തന്നെയാണെന്നതിന് മറ്റൊരു തെളിവ് കൂടി. അതിനൂതന ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ സംസ്ഥാനത്ത് ആദ്യമായി നിര്‍മിക്കുന്ന ആനയടിപഴകുളം റോഡിന്റെ പണി പിഡബ്ല്യുഡി നടത്തിയതിന് തൊട്ടുപിന്നാലെ റോഡ് വെട്ടിപ്പൊളിച്ച് ജല അതോറിറ്റി. സംഭവം അറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതോടെ ജല അതോറിറ്റി വെട്ടിപ്പൊളിക്കല്‍ നിര്‍ത്തിവയ്ക്കാന്‍ തയ്യാറായി. പൊട്ടിയ പൈപ്പുകള്‍ മാറ്റുന്നതിനായി പള്ളിക്കല്‍ തെറ്റിക്കുഴിയില്‍, വൃന്ദാവനം പടി, പള്ളിക്കല്‍ വൈദ്യുതി ഓഫിസിനു സമീപത്തുള്ള റോഡുകളാണ് ജല അതോറിറ്റി പൊളിച്ചത്.

വൈദ്യുതി ഓഫിസിനു സമീപത്തുള്ള റോഡ് വെട്ടിപൊളിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. റോഡ് പണിയുടെ അവസാനഘട്ടമായ സാഹചര്യത്തിലാണ് ജല അതോറിറ്റി പൊട്ടിയ പൈപ്പുകള്‍ മാറ്റുന്നതിനായി റോഡ് വെട്ടിപൊളിച്ചത്.

സോയില്‍ സ്റ്റബിലൈസേഷന്‍ ആന്റ് റീ സൈക്ലിങ്ങ് എന്ന ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്ന റോഡിന് 15 വര്‍ഷമാണ് ഗ്യാരന്റിയുള്ളത്. . നിലവില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ അഞ്ച് കിലോമീറ്റര്‍ റോഡാണ് പള്ളിക്കല്‍ പഞ്ചായത്തില്‍ നിര്‍മ്മിക്കുന്നത്. ഇതാണ് ജല അതോറിറ്റി വെട്ടിപൊളിച്ചത്.

ഈ മാസം മൂന്നിന് നിര്‍മ്മാണം തുടങ്ങിയ റോഡാണ് പണി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ വാട്ടര്‍ അതോറ്ററി നശിപ്പിച്ചത്. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി അറ്റകുറ്റ പണി നടക്കുന്നതിനിടെ പല ഭാഗങ്ങളിലും പെപ്പുകള്‍ പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങി. ഇതോടെ ജല അതോറിറ്റി അധികൃതര്‍ പൈപ്പ് ലൈന്‍ അടച്ചു. ഇതേ തുടര്‍ന്ന് പള്ളിക്കല്‍ വില്ലേജിലെ ജലവിതരണവും മുടങ്ങി. 20 ദിവസത്തിലധികമായി ജല വിതരണം പുനസ്ഥാപിക്കുന്നതിന് സാധികാതെ വന്നതോടെ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് റോഡ് വെട്ടിപൊളിച്ച് പെപ്പ് നന്നാക്കാന്‍ ജല അതോറ്ററി അധികൃതര്‍ രംഗത്ത് വന്നത്. ഇത് പ്രതിഷേധം കാരണം നിര്‍ത്തിവച്ചിരിക്കുന്നത്. ഇരു വകുപ്പുകളും തമ്മിലുള്ള ഏകോപനമില്ലായ്മ കാരണം വലയുന്നത് പൊതുജനമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (4 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (7 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (8 hours ago)

Malayali Vartha Recommends