മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനെ പരസ്യമായി എതിര്‍ത്ത് ഇടത് സര്‍ക്കാരിന്റെ വിശ്വസ്ത...

സാലറി ചലഞ്ചിനെ പരസ്യമായി എതിര്‍ത്ത് പോലീസ് ആസ്ഥാനത്ത് ഇടത് സര്‍ക്കാരിന്റെ വിശ്വസ്തയായ ഉദ്യോഗസ്ഥ വി.എന്‍ കുമാരി ബീന. സര്‍ക്കാരുമായുള്ള ബീനയുടെ നല്ല ബന്ധത്തിന് ഉലച്ചില്‍ തട്ടിയെന്നതിന് തെളിവായി മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനെ പരസ്യമായി എതിര്‍ത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടുകൊണ്ടാണ് ബീന രംഗത്തെത്തിയിരിക്കുന്നത്.
ബീനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
11 ജില്ലയല്ല കേരളം മുഴുവന്‍ കടലീപ്പോയാലും എന്റെ വീടിന്റേം കാറിന്റേം ലോണും ചിട്ടി ഗഡുക്കളും തീര്‍ന്ന ശേഷമേ പത്തു പൈസ ദുരിതാശ്വാസത്തിനു കൊടുക്കൂ. ആറ്റുകാലമ്മച്ചിയാണേ സത്യം സത്യം സത്യം. വെള്ളെപ്പൊക്കം ഒരു പത്തു കൊല്ലം കഴിഞ്ഞു വന്നു നോക്കട്ട്. അപ്പോ ഞാന്‍ വാരിക്കോരി കൊടുക്കും.ആറ്റുകാലമ്മച്ചിയാണേ സത്യം.
പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍ നിര്‍മ്മിക്കാനായി ഒരു മാസത്തെ ശമ്ബളം ഉദ്യോഗസ്ഥര്‍ നല്‍കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍, ഇത് നിര്‍ബന്ധിത പിരിവായി മാറുകയാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഇത്തരമൊരു ഫേസ്ബുക്ക് പോസ്റ്റ് എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























