എംസി റോഡിൽ കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കത്തിയമർന്നു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

മൂവാറ്റുപുഴയിൽ കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു ഒരാൾ മരിച്ചതായി റിപ്പോർട്ടുകൾ. എംസി റോഡിലെ ഈസ്റ്റ് മാറാടി പള്ളിക്ക് സമീപം ആണ് ഇരു വാഹനങ്ങളും കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായും കത്തിയമർന്നു. ബൈക്ക് യാത്രികനാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടമുണ്ടായത്. തൃശൂരില്‍ നിന്നും കോട്ടയത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനടിയിലേയ്ക്ക് കയറിപ്പോയ ബൈക്കും യാത്രികനും അരക്കിലോമീറ്ററോളം റോഡിലൂടെ ബസ് നിരക്കിക്കൊണ്ടു പോയതിനിടെയാണ് തീപിടിത്തമുണ്ടായത്.
ബൈക്കിന്‍റെ ടാങ്കില്‍ നിന്നും ഇന്ധനം ചോര്‍ന്നാണ് തീപിടിത്തം സംഭവിച്ചതെന്നാണ് കരുതുന്നത്. ബസില്‍ 50 ഓളം യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. യാത്രക്കാരെ വളരെ വേഗം പുറത്തിറക്കാന്‍ കഴിഞ്ഞതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഫയര്‍ഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗത തടസമുണ്ടായി. അതേസമയം അപകടത്തിൽ മരിച്ച ആളെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല.
https://www.facebook.com/Malayalivartha
























