Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ നടപടി കാരയ്ക്കാമല ഇടവക പിൻവലിച്ചു; അനുകൂല തീരുമാനമുണ്ടായത് ഇടവക ജനതയുടെ പ്രതിഷേധത്തിനെത്തുടർന്ന്; വിശ്വാസികളുടെ ഒത്തൊരുമയിൽ നന്ദിയറിയിച്ച് സിസ്റ്റര്‍ ലൂസി

24 SEPTEMBER 2018 07:24 PM IST
മലയാളി വാര്‍ത്ത

മാനന്തവാടി സീറോ മലബാര്‍ രൂപതയിലെ കാരയ്ക്കാമല മഠം അന്തേവാസിയും ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗവുമായ സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ നടപടി കാരയ്ക്കാമല ഇടവക പിൻവലിച്ചതായി അറിയിച്ചു. സിസ്റ്റര്‍ ലൂസിയ്ക്കെതിരായ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വയനാട് കാരക്കാമല പള്ളിയില്‍ വിശ്വാസികള്‍ നടത്തിയ സംഘർഷത്തിന് പിന്നാലെയായിരുന്നു ഇടവക നടപടി പിന്‍വലിച്ചത്.

കൊച്ചിയില്‍ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ചതിന് പിന്നാലെയാണ് വേദപാഠം, വിശുദ്ധ കുർബാന നൽകൽ, ഇടവക പ്രവർത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സിസ്റ്റര്‍ ലൂസിയെ വിലക്കിയിരുന്നത്.

ഇന്ന് ഉച്ചക്ക് രണ്ടുമണിയോട് കൂടി വിശ്വാസികള്‍ കൂട്ടമായി എത്തി ഇടവക വികാരി സ്റ്റീഫനോട് കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു. സിസ്റ്ററിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പൂര്‍ണ്ണമായും മാറ്റണമെന്നും ഇവരാവശ്യപ്പെട്ടു. ഇത് സമ്മതിക്കാതെ വന്നതോടെ വിശ്വാസികള്‍ പാരിഷ് കൗണ്‍സില്‍ യോഗത്തിലേക്ക് തള്ളിക്കയറുകയായിരുന്നു. തുടർന്നായിരുന്നു ഇടവകയുടെ നടപടി പിൻവലിക്കൽ ഉണ്ടായത്.

സംഭവം ഇങ്ങനെ......

കൊച്ചിയിൽ സമരപ്പന്തല്‍ സന്ദര്‍ശിച്ചു മടങ്ങിയെത്തിയപ്പോഴാണ്‌ ഇടവക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുതെന്നു മഠത്തിലെ സുപ്പീരിയര്‍ പറഞ്ഞത്‌. കുട്ടികളെ വേദപാഠം പഠിപ്പിക്കാനോ വിശ്വാസികള്‍ക്ക്‌ കുര്‍ബാന നല്‍കാനോ പാടില്ല. ഇടവക കൂട്ടായ്‌മകളില്‍ പങ്കെടുക്കരുതെന്നും കെ.സി.വൈ.എം, മിഷന്‍ ലീഗ്‌ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ മാറിനില്‍ക്കാനും ഇടവക നിര്‍ദ്ദേശിച്ചു.

എന്നാൽ സിസ്‌റ്റര്‍ ലൂസിക്കെതിരായ നടപടിയില്‍ പ്രതിഷേധമുയര്‍ന്നതോടെ വിലക്കിന്റെ ഉത്തരവാദിത്തം വിശ്വാസികളുടെ തലയില്‍ കെട്ടിവച്ച്‌ കാരയ്‌ക്കാമല സെന്റ്‌ മേരീസ്‌ പള്ളി വികാരി ഫാ. സ്‌റ്റീഫന്‍ കോട്ടയ്‌ക്കല്‍ തടിതപ്പി. വിശ്വാസികളില്‍ നിന്നുമുയര്‍ന്ന എതിര്‍പ്പാണു കാരണമെന്നും മക്കളെ പരിശീലിപ്പിക്കുന്നതില്‍നിന്നും വിശ്വാസസംബന്ധമായ കാര്യങ്ങളില്‍നിന്നും സിസ്‌റ്റര്‍ ലൂസിയെ മാറ്റണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടെന്നും വിശദീകരണക്കുറിപ്പില്‍ ഫാ. സീറ്റീഫന്‍ പറഞ്ഞിരുന്നു.

അതേസമയം സിസ്റ്റർ ചെയ്ത കുറ്റങ്ങളുടെ പട്ടിക വലുതാണ്‌. ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നീതി തേടി സമരം ചെയ്‌ത കന്യാസ്‌ത്രീകളെ പിന്തുണച്ചു, സമരപ്പന്തല്‍ സന്ദര്‍ശിച്ചു, അവര്‍ക്കു വേണ്ടി സാമൂഹിക/ഇലക്‌ട്രോണിക്‌ മാധ്യമങ്ങളില്‍ ശബ്‌ദമുയര്‍ത്തി. എന്നിങ്ങനെ നീളുന്നു ഇടവകയുടെ ന്യായങ്ങൾ... മാനന്തവാടി രൂപതയുടെ കീഴിലുള്ള കാരയ്‌ക്കാമല ഇടവകയിലെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്‌റ്റ്‌ കോണ്‍ഗ്രിഗേഷന്‍ അംഗവും ദ്വാരക സേക്രഡ്‌ ഹാര്‍ട്ട്‌ ഹൈസ്‌കൂള്‍ അധ്യാപികയും എഴുത്തുകാരിയുമാണ്‌ സിസ്‌റ്റര്‍ ലൂസി.

ഇടവകയുടെ നടപടിയിൽ മാറ്റമുണ്ടായതിലും വിശ്വാസികളുടെ ഒത്തൊരുമയിൽ വലിയ സന്തോഷമുണ്ടെന്നും നീതിക്ക് വേണ്ടി പോരാടിയ ഇടവക ജനത്തിന് നന്ദിയും സിസ്റ്റര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (11 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends