Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ജയിലില്‍ മറ്റ് തടവുകാര്‍ ബിഷപ്പിനെ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത രണ്ട് പേര്‍ക്കൊപ്പം ഏറ്റവും നല്ല സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്, സുരക്ഷയ്ക്ക് രണ്ട് ജയിലര്‍മാരേയും വിന്യസിച്ചു, മാധ്യമ ശ്രദ്ധയുള്ളതിനാല്‍ യാതൊരു പരിഗണനയും നല്‍കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്

25 SEPTEMBER 2018 01:31 PM IST
മലയാളി വാര്‍ത്ത

പരിചാരകരും പാചകക്കാരന്‍ പ്രത്യേകം തയ്യാറാക്കിയ പ്രിയഭക്ഷണവും കഴിക്കാനാകാതെ പാലാ ജയിലിലെ തടവറിയല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആദ്യ രാത്രി തള്ളിനീക്കി. അത്താഴത്തിന് മുമ്പ് സ്‌കോച്ച് വിസ്‌കി കഴിച്ചിരുന്ന ബിഷപ്പിന് ഇന്നലെ ഒരു ഗ്ലാസ് പച്ചവെളളം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ബിഷപ്പിനൊപ്പം ഒരു രാത്രി എന്ന് പരിപാടി കന്യാസ്ത്രീകളെ കൊണ്ട് ചെയ്യിച്ചിരുന്ന ഫ്രാങ്കോ ബിഷപ്പിനൊപ്പം തടവറയില്‍ ഒരുനാള്‍ കഴിഞ്ഞത് രണ്ട് പെറ്റിക്കേസ് പ്രതികളാണ്. ഒരാള്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നും രണ്ടാമന്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനുമാണ് അകത്തായത്. ഇവര്‍ക്കൊപ്പം തറയില്‍ പായ വിരിച്ച്, കമ്പളി പുതച്ചാണ് ബിഷപ്പ് കിടന്നത്. 

ഇന്നലെ ഉച്ചകഴിഞ്ഞാണ് ബിഷപ്പിനെ ജയിലില്‍ എത്തിച്ചതെങ്കിലും സന്ദര്‍ശകരെ ആരെയും അനുവദിച്ചില്ല. യാതൊരു കാരണവശാലും ബിഷപ്പിനെ വിലങ്ങണിയിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. സഹതടവുകാരോട് കുറേ നേരം സംസാരിച്ച ശേഷം ബിഷപ്പ് മാറിയിരുന്നു. പ്രമുഖവ്യക്തിയായതിനാല്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത പ്രതികള്‍ക്കൊപ്പം ഒന്നാം സെല്ലില്‍ പാര്‍പ്പിച്ചത്. 5968 ാം തടവുകാരനാണ് അദ്ദേഹം. ജയിലില്‍ മറ്റ് തടവുകാര്‍ ബിഷപ്പിനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് അറിയാം. അതിനാല്‍ രണ്ട് ജയിലര്‍മാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തതും അതിനെ തുടര്‍ന്ന് സഭ കാണിച്ച സമീപനവും കന്യാസ്ത്രീകളുടെ സമരവും ജയിലിലെ തടവുകാര്‍ കൃത്യമായി ഫോളോ ചെയ്തവരാണ്. അവിടെ വരുന്ന എല്ലാ പത്രങ്ങളും അരിച്ചുപെറക്കി വായിക്കുന്നത് തടവുകാരുടെ ശീലമാണ്. അതിനാല്‍ ബിഷപ്പിനെ കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ വിവരങ്ങള്‍ വെച്ച് ആക്രമിക്കപ്പെടാനുള്ള സാധ്യത ജയില്‍വകുപ്പ് തള്ളിക്കളയുന്നില്ല. 

ഇന്നലെ ഉച്ചയ്ക്ക് ചോറും മീന്‍ കറിയും അവിയലും കഴിച്ചു. മൂന്നരയോടെ ചായ കൊണ്ടുവന്നെങ്കിലും വാങ്ങിയില്ല. രാത്രി ഭക്ഷണം നാലരയോടെ വാങ്ങി സെല്ലില്‍ സൂക്ഷിച്ചു. ഇക്കാര്യങ്ങളെല്ലാം സഹതടവുകാരാണ് ബിഷപ്പിനെ ബോധ്യപ്പെടുത്തിയത്. ജയിലിലെ ബാത്ത്‌റൂം സൗകര്യങ്ങളുമായി ബിഷപ്പിന് ഒട്ടും പൊരുത്തപ്പെടാനാകുന്നില്ല. അതുപോലെ രാത്രിയിലെ കൊതുക് ശല്യവും. കൊതുക് തിരി ബന്ധുക്കള്‍ വാങ്ങിക്കൊടുത്തെങ്കിലും അതിന്റെ ഗന്ധം സഹിക്കാതെ ഏറെ പ്രയാസപ്പെട്ടു. രാവിലെ തടവുകാരുടെ എണ്ണമെടുക്കാന്‍ വാര്‍ഡന്മാരെത്തിയപ്പോള്‍ ബിഷപ്പും ഹാജര് വെച്ചു. പിന്നാലെ ചായ കുടിച്ചു. രണ്ട് ദിവസമായി പൊലീസ് കസ്റ്റഡിയില്‍ തെളിവെടുപ്പിനും വൈദ്യപരിശോധനയ്ക്കും പലയിടത്തായി കൊണ്ടുപോയതിന്റെ അലച്ചില്‍ ബിഷപ്പിന്റെ മുഖത്തുണ്ടായിരുന്നു. എങ്കിലും ഏറെ പ്രസന്നനായാണ് ജയിലിനുള്ളില്‍ പ്രവേശിച്ചത്. അകന്ന് കടന്ന ശേഷമാണ് അദ്ദേഹം മൗനിയായത്. 

സി ക്ലാസ് ജയിലാണ്. നിയമപ്രകാരം പ്രത്യേക പരിഗണന ബിഷപ്പിന് നല്‍കാനുമാവില്ല. ഏറെ വിവാദമായ കേസായതിനാല്‍ വഴിവിട്ട യാതൊരു സഹായവും നല്‍കരുതെന്ന് ജയില്‍ വകുപ്പ് , ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നെഞ്ച് വേദനയും പ്രഷറും ഉണ്ടായിരുന്നതിനാല്‍ ഏത് നിമിഷവും വൈദ്യസഹായം നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ജയിലില്‍ ഒരുക്കിയിട്ടുണ്ട്. ബൈബിളും കൊന്തയും സെല്ലിനുള്ളില്‍ അനുവദിക്കണമെന്ന് കോടതിയില്‍ ബിഷപ്പ് ആവശ്യപ്പെട്ടിരുന്നു.അത് അംഗീകരിക്കുകയും ചെയ്തു. അതുപോലെ ബിഷപ്പ് ധരിച്ചിരുന്ന വസ്ത്രം തന്നെ ജയിലിലും ഉപയോഗിക്കാന്‍ അനുമതി നല്‍കി. രാത്രിയും രാവിലെയും കുറച്ച് നേരം ബിഷപ്പ് പ്രാര്‍ത്ഥനയില്‍ മുഴുകി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (10 hours ago)

Malayali Vartha Recommends