ബിഷപ്പിനെ പൂട്ടാനുള്ള തെളിവുകള്‍ തേടി അന്വേഷണ സംഘം വീണ്ടും ജലന്ദറിലേക്ക്... ലക്ഷ്യം കൂടുതല്‍ മൊഴികള്‍ എടുക്കുക, തനിക്കെതിരെ കാര്യമായ തെളിവുകളില്ലെന്ന ആത്മവിശ്വാസത്തിലാണ് ബിഷപ്പ്, എന്നാല്‍ കൂടുതല്‍ കന്യാസ്ത്രീകള്‍ പരാതിയുമായി എത്തിയതിനാല്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം

ബലാല്‍സംഗ കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയെങ്കിലും വിചാരണവേളയില്‍ അദ്ദേഹത്തെ കുടുക്കാനുള്ള വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ഇതുവരെ ശേഖരിക്കാനായില്ല. ഇക്കാര്യം ബിഷപ്പിന് വ്യക്തമായി അറിയാം. അതിന്റെ ആത്മവിശ്വാസം അദ്ദേഹത്തിന്റെ മുഖത്തും ശരീരഭാഷയിലും കാണാം. പുഞ്ചിരിച്ചുകൊണ്ടാണ് ബിഷപ്പിന്നലെ പാലാ സബ് ജയിലിലേക്ക് കയറിയത്. പരാതിക്കാരിയായ കന്യാസ്്ത്രീയുടെ രഹസ്യമൊഴിയല്ലാതെ ബിഷപ്പിനെ പൂട്ടാനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. അതിനാലാണ് അന്വേഷണ സംഘം അടുത്തയാഴ്ച ജലന്ദറിലേക്ക് വീണ്ടും പോകുന്നതെന്ന് അറിയുന്നു. തിരുവസ്ത്രം ഉപേക്ഷിച്ച 20തോളം കന്യാസ്ത്രീമാരുടെ മൊഴി രേഖപ്പെടുത്തിയതും ഫ്രാങ്കോയെ എങ്ങനെയും അഴിയ്ക്കുള്ളിലാക്കുന്നതിനാണ്.
കോടതിയില്‍ നിന്ന് ഫ്രാങ്കോ ഊരിപ്പോയാല്‍ അത് കേരളാ പൊലീസിന് വലിയ നാണക്കേടാവും. മാത്രമല്ല തന്റെ സല്‍പ്പേരിന് കളങ്കംവരുത്തിയെന്ന് കാട്ടി ബിഷപ്പിന് കോടതിയെ സമീപിക്കാം, അന്വേഷണ ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെടാം. അടുത്തിടെ നമ്പിനാരായണന്റെ കേസിലടക്കം സംഭവിച്ച കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നത്. രണ്ട് ദിവസം കസ്റ്റഡിയിലുണ്ടായിരുന്നിട്ടും കുറ്റസമ്മതം നടത്താന്‍ ബിഷപ്പ് തയ്യാറായില്ല. മാത്രമല്ല ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും നല്‍കിയില്ല. നാല് വര്‍ഷം മുമ്പ് ബിഷപ്പ് ധരിച്ച ലുങ്കിയും വെള്ള ഹാഫ് കൈ ബനിയനും ലാപ്‌ടോപ്പും ലഭിക്കണം. എങ്കിലേ ബിഷപ്പിനെ പഴുതടച്ച് തളയ്ക്കാനാവൂ.
കുറവിലങ്ങാട് മഠം ഗസ്റ്റ് ഹൗസിലെ ഇരുപതാംനമ്പര്‍ മുറിയിലെ അലമാരയില്‍ ബിഷപ്പ് വസ്ത്രങ്ങളും ലാപ്‌ടോപ്പും വെച്ചന്നാണ് അറിയുന്നത്. എന്നാല്‍ അന്വേഷണ സംഘം അവിടെ പരിശോധിച്ചിട്ടും കണ്ടെത്താനായില്ല. അതുപോലെ നാല് വര്‍ഷം മുമ്പ് ബിഷപ്പ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും കണ്ടെത്താനായില്ല. അതുപോലെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊബൈല്‍ ഫോണ്‍ എങ്ങനെയോ നഷ്ടപ്പെട്ടു. അത് വീണ്ടെടുക്കാനാവില്ലെന്നാണ് അവരുടെ സഹോദരനായ വൈദികന്‍ പറഞ്ഞത്. തുടര്‍ന്നാണ് ജലന്ദറിലേക്ക് പോകാനും അവിടെ നിന്ന് ബിഷപ്പിനെതിരായ മൊഴികള്‍ ലഭിക്കുമോ എന്നും നോക്കുന്നത്. ജലന്തറില്‍ ലഭിക്കുന്ന പരാതികളില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അവിടുത്തെ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് അന്വേഷണ സംഘം കത്തു നല്‍കി. ഫാ. ജയിംസ് ഏര്‍ത്തയില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസ്, പരാതി നല്‍കിയ കന്യാസ്ത്രീയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ്, കന്യാസ്ത്രീയുടെ ചിത്രം പ്രദര്‍ശിപ്പിച്ചെന്ന അനുബന്ധ കേസ്, ഇവയിലെ അന്വേഷണം ഈയാഴ്ച പൂര്‍ത്തിയാക്കും.
https://www.facebook.com/Malayalivartha























