Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

എംസി റോഡില്‍ ബൈക്ക് റേസുകാര്‍ അപകടക്കെണിയൊരുക്കുന്നു: മത്സരിച്ചെത്തിയ ബൈക്കുകളാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്: അപകടം വന്‍ ദുരന്തം ആകാതിരുന്നത് ഡ്രൈവറുടെയും കണ്ടക്ടറുടെയും സംയോജിത ഇടപെടല്‍ കാരണം

25 SEPTEMBER 2018 03:51 PM IST
മലയാളി വാര്‍ത്ത

എംസി റോഡില്‍ മോട്ടോര്‍ ബൈക്കുകാര്‍ സ്ഥിരം ശല്യം. ആളുകളുടെ സൈര്യ ജീവിതത്തിന് ഇവര്‍ വിഘാതം സൃഷ്ടിക്കുന്നു. ആധുനിക സൗകര്യമുള്ള ബൈക്കുകാര്‍ സ്റ്റണ്ടിംഗിനും റേസിങ്ങിനും ഈ റോഡാണ് തിരഞ്ഞെടുക്കുന്നത്. എസ് വളവുകളില്‍ ഇവര്‍ മത്സരിച്ചാണ് ഓവര്‍ടേക്കിംഗ് നടത്താറ്. ഇന്നലെ നടന്ന അപകടവും റേസിംഗിന് ഇടെയായിരുന്നു. അപകടം ഉണ്ടായതോടെ കൂട്ടുബൈക്ക് നിര്‍ത്താതെ പോകുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും തക്കസമയത്ത് ഇടപെട്ടില്ലായിരുന്നെങ്കില്‍ അപകടം വന്‍ ദുരന്തമായേനെ. ബൈക്ക് ബസിനടിയിലേക്കു പാഞ്ഞുകയറുകയും പുക ഉയരുകയും ചെയ്തതോടെ ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്നു യാത്രക്കാരെ ഉടന്‍ പുറത്തിറക്കി. എല്ലാവരും ബസില്‍ നിന്ന് അകലേക്ക് ഓടിമാറിയതിനു തൊട്ടുപിന്നാലെയായിരുന്നു പൊട്ടിത്തെറിയും തീപിടിത്തവും.
ബസിനടിയിലേക്കു തെറിച്ചുവീണ അനൂപിനെ നാട്ടുകാര്‍ പുറത്തെടുത്ത് ആദ്യം മൂവാറ്റുപുഴയിലെ ആശുപത്രിയിലും പിന്നീടു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയിലുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു. മൂന്നു ബൈക്കുകള്‍ ഓരോന്നായി മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടെയാണ് അപകടം. ബസ് ബൈക്കുമായി 50 മീറ്ററോളം റോഡിലൂടെ ഉരഞ്ഞുനീങ്ങി.
അപകടത്തില്‍ ബൈക്ക് യാത്രികനായ അനൂപ് (17) മരിച്ചു.കൊട്ടാരക്കര നെല്ലിക്കുന്നം പറങ്കിമാംവിള പുത്തന്‍പുരവീട്ടില്‍ അലക്‌സാണ്ടറുടെ മകനാണ് അനൂപ്. തൃശൂരില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്നു ബൈക്ക്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. അമിതവേഗത്തില്‍ വന്ന രണ്ട് ബൈക്കുകളിലൊന്ന് ബസിനടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.
ബസിനടിയില്‍പ്പെട്ട അനൂപിന് തലയിലുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. അനൂപിനെ ബസിനടിയില്‍ നിന്നും പുറത്തെടുത്ത് നാട്ടുകാര്‍ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ നിന്നുള്ള നാലു ഫയര്‍ യൂണിറ്റുകള്‍ ഒരു മണിക്കൂറോളം പ്രയത്‌നിച്ചാണു തീ അണച്ചത്. എംസി റോഡില്‍ കിലോമീറ്ററുകളോളം നീളുന്ന ഗതാഗത സ്തംഭനവുമുണ്ടായി. ഗതാഗതക്കുരുക്ക് രാത്രി വൈകിയും തുടര്‍ന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (5 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (5 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (6 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (10 hours ago)

Malayali Vartha Recommends