Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കർത്താവിന്റെ മണവാട്ടികൾക്ക് ആര്‍ത്തവ സമയത്ത് സാനിറ്ററി പാഡുകള്‍ ഉപയോഗിക്കാൻ അനുവാദമില്ല... ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ!!

25 SEPTEMBER 2018 07:33 PM IST
മലയാളി വാര്‍ത്ത

കോൺവെന്റുകളിൽ ആര്‍ത്തവ സമയത്ത് സാനിറ്ററി നാപ്കിനുകള്‍ പോലും കന്യാസ്ത്രീകൾക്ക് നിഷേധിക്കുന്നതായി റിപ്പോർട്ടുകൾ. ക്രൈസ്തവ സഭയുടെ ഉടമസ്തതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വാരിക തന്നെയാണ് കന്യാസ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന കൊടും ക്രൂരതകള്‍ തുറന്ന് കാട്ടിയിരിക്കുന്നത്. കന്യാസ്ത്രീ മഠങ്ങളുടെ ഇരുണ്ട മുറികളില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നാണ് പ്രസിദ്ധീകരണത്തില്‍ പറയുന്നത്. കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന കൊടും ക്രൂരതയുടെ നേര്‍ കാഴ്ച തന്നെയാണിത്. ഡല്‍ഹിയില്‍ നിന്നും കപ്പൂച്ചിന്‍ സഭയുടെ ക്രിസ്തുജ്യോതി പ്രൊവിന്‍സിന് കീഴില്‍ പ്രസിദ്ധീകിരിക്കുന്ന ഇന്ത്യന്‍ കറന്റ്‌സ് എന്ന ഇംഗ്ലീഷ് വാരികയിലാണ് കന്യാസ്ത്രീകള്‍ നേരിടേണ്ടി വരുന്ന കടുത്ത ദുരിതങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

ബി ഹ്യൂമെയിന്‍ ആന്‍ഡ്‌ ഹോളി’ എന്ന പേരിലുള്ള ലക്കം പൂര്‍ണമായും കന്യാസ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ഉപയോഗിക്കുന്നത്. കോണ്‍വെന്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്ന പ്രവണതയുണ്ട്. മഠങ്ങളില്‍ കന്യാസ്ത്രീകളും അര്‍ഥിനികളും ആര്‍ത്തവകാലത്ത് ശുചിത്വമില്ലാത്ത രീതികളാണ് സ്വീകരിക്കുന്നതെന്നും ആര്‍ത്തവ സമയത്ത് സാനിറ്ററി പാഡുകള്‍ ഉപയോഗിക്കാന്‍ സമ്മതിക്കാത്തതിനാല്‍ തുണി ഉപയോഗിക്കേണ്ട ഗതികേടിലാണ് മിക്ക മഠങ്ങളിലും നിലനില്‍ക്കുന്നതെന്നും’ ചീഫ് എഡിറ്റര്‍ ഡോക്ടര്‍ സുരേഷ് മാത്യു എഡിറ്റോറിയലില്‍ പറയുന്നു.

‘കന്യാസ്ത്രീകളെ വേലക്കാരായി ഉപയോഗിക്കുന്ന പതിവ് നിര്‍ത്തലാക്കിയത് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയായിരുന്നു. ഇപ്പോള്‍ വത്തിക്കാനില്‍ പണം വാങ്ങി ജോലി ചെയ്യുന്നവരാണ് ബിഷപ്പുമാര്‍ക്കും മറ്റും ഭക്ഷണമെടുത്തു നല്‍കുന്നതു പോലുള്ള ജോലികള്‍ ചെയ്യുന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇപ്പോഴും കന്യാസ്ത്രീകളെ ജോലിക്കാരായി കണക്കാക്കുന്ന പതിവാണുള്ളത്.

ഇതിനർഥം പള്ളി മുറികളിൽ സേവനവും, വൈദീകർക്ക് സേവനം ചെയ്യലും മറ്റും അടിമ വേല എന്നാണ്‌ സൂചിപ്പിക്കുന്നത്.കന്യാസ്ത്രീകള്‍ സഭാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് കടുത്ത വിവേചനം അനുഭവിക്കേണ്ടി വരുന്നുണ്ട്. കേരളത്തില്‍ സിസ്റ്റര്‍ അഭയ കേസ് മുതലുള്ള കന്യാസ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുന്ന എഡിറ്റോറിയല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപണവിധേയനായ പീഡനക്കേസില്‍ സഭയും സഭയുടെ എല്ലാ സമിതികളും കുറ്റകരമായ മൗനമാണ് അവലംബിക്കുന്നതെന്നും ഫ്രാങ്കോ സഭയുടെ മകനാണെങ്കില്‍ പരാതിക്കാരിയായ കന്യാസ്ത്രീ സഭയുടെ മകളാണെന്നും വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (56 minutes ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (1 hour ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (1 hour ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (1 hour ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (2 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (3 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (4 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (4 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (4 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends