ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി പാലാ ബിഷപ്പ് പതിനഞ്ച് മിനിറ്റ് കൂടിക്കാഴ്ച നടത്തി...
കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ സഹായമെത്രാന്‍ ജേക്കബ് മുരിക്കന്‍ എത്തി. രൂപതാ വാക്താവ് ഫാ ചന്ദ്രന് കുന്നേലും ഒപ്പമുണ്ടായിരുന്നു.ഇരുവരും 15 മിനിറ്റോളം ജയിലില്‍ കൂടിക്കാഴ്ച നടത്തി.
ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ഏതാണ്ട് 15 മിനിട്ടോളം ഇരുവരും സംസാരിച്ചു. വിഷമിക്കേണ്ടെന്നും പരീക്ഷണകാലം ഉടന്‍ തന്നെ അവസാനിക്കുമെന്നുമാണ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. തനിക്ക് പരാതികളൊന്നും തന്നെയില്ലെന്നും ബിഷപ്പ് വ്യക്തമാക്കിയതായാണ് സൂചന.
ഇന്നലെ ജയിലില്‍ തന്റെ ആദ്യ ദിവസമായിരുന്നു മുളയ്ക്കലിന് കട്ടിലും പട്ടുമെത്തയുമൊന്നുമില്ലെങ്കിലും ജയിലിലെ കമ്പിളി വിരിപ്പില്‍ കിടന്ന ഫ്രാങ്കോയുടെ കണ്ണുകളെ ഉറക്കം പെട്ടെന്ന് പിടികൂടി. ഇടയ്ക്ക് മൂളിപ്പറന്നു വന്ന കൊതുക് മാത്രമായിരുന്നു ശല്യം. സാധാരണ വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേല്ക്കുന്ന ഫ്രാങ്കോ ഇന്ന് ആറുമണി കഴിഞ്ഞാണ് എഴുന്നേറ്റത്. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിട്ട് ദിവസങ്ങളായെങ്കിലും അതൊന്നും ഫ്രാങ്കോയെ ദു:ഖിതനാക്കിയില്ല. ബൈബിളും കുരിശുമാലയും കൊണ്ടുപോവണമെന്ന മോഹവും ജയിലില്‍ നടന്നില്ല.
https://www.facebook.com/Malayalivartha