Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായതോടെ വിശ്വാസി സമൂഹം ഒരുമിക്കുന്നു... മെത്രാന്‍മാരും ഇടവക വികാരികളും അങ്കലാപ്പില്‍... താന്‍ നേരിട്ട പീഡനങ്ങള്‍ പുസ്‌കമാക്കുമെന്ന് സിസ്റ്റര്‍ ലൂസി പ്രഖ്യാപിച്ചതോടെ സഭയിലെ പല ഉന്നതരും വെട്ടിലായി, അനുനയിപ്പിക്കാന്‍ നീക്കം തുടങ്ങി

25 SEPTEMBER 2018 03:50 PM IST
മലയാളി വാര്‍ത്ത

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായതോടെ വിശ്വാസി സമൂഹം ഒരുമിക്കുന്നു. സഭാ നേതൃത്വത്തിന്റെ അനീതിക്കെതിരെ ഒരുമിക്കാന്‍ വിശ്വാസികള്‍ തീരുമാനിച്ചതോടെ അങ്കലാപ്പിലാണ് മെത്രാന്‍മാരും ഇടവക വികാരികളും. വയനാട് കാരയ്ക്കാമല സെയിന്റ് മേരീസ് ഇടവകയില്‍ ഇന്നലെ നടന്ന പ്രതിഷേധം വിശ്വാസികള്‍ കൈകോര്‍ക്കുന്നതിന്റെ തുടക്കമാണ്. അതിന് തുടക്കമിട്ടതാകട്ടെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലും. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്്ത്രീകള്‍ നടത്തിയ സമരത്തിന് പിന്തുണ അര്‍പ്പിച്ച് സിസ്റ്റര്‍ ലീസി ചെന്നതിനെ തുടര്‍ന്ന് അവരെ സഭാ നടപടികളില്‍ നിന്ന് വിലക്കിയിരുന്നു. വിശ്വാസികളുടെ പരാതിപ്രകാരമാണ് നടപടിയെന്നാണ് ഇടവക അധികൃതര്‍ അറിയിച്ചിരുന്നത്.

പരാതി വ്യാജമാണെന്ന് വ്യക്തമായതോടെയാണ് വിശ്വാസികള്‍ തിങ്കളാഴ്ച ചേര്‍ന്ന പാരിഷ് ഹാളിലേക്ക് അതിക്രമിച്ച് കയറി സംഘര്‍ഷം സൃഷ്ടിച്ചത്. രൂപതയുമായി ആലോചിച്ച ശേഷം തീരുമാനം എടുക്കാമെന്ന് വികാരി ഫാ. സ്റ്റീഫന്‍ കോട്ടയ്ക്കല്‍ പറഞ്ഞെങ്കിലും വിശ്വാസികള്‍ ചെവിക്കൊണ്ടില്ല. അങ്ങനെ ഗത്യന്തരമില്ലാതെ നടപടി പിന്‍വലിക്കുകയായിരുന്നു. താന്‍ നേരിട്ട മാനസികപീഡനങ്ങള്‍ സിസ്റ്റര്‍ ചാനലുകളിലൂടയും മറ്റും പുറത്ത് പറഞ്ഞതോടെ സഭ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. ലൂസിക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി രണ്ട് മുതിര്‍ന്ന കന്യാസ്ത്രീകള്‍ ഇന്നലെ അവരുടെ വീട്ടിലേക്ക് യാത്രതിരിച്ചിരുന്നു. വഴിമധ്യേ ലൂസിയുടെ സഹോദരനോടും മാതാവിനോടും തങ്ങള്‍ അങ്ങോട്ട് വരുകയാണെന്ന് ഫോണിലൂടെ അറിയിച്ചെങ്കിലും ഇവിടേക്ക് ആരും വരണ്ടെന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചത്. 

2013 മുതല്‍ സിസ്റ്റര്‍ ലീസിയെ സഭാ അധികൃതര്‍ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങിയതാണ്. സ്വന്തമായി കാര്‍ വാങ്ങി എന്നതാണ് ഒരു ആരോപണം. എന്നാല്‍ ഇതേ പള്ളിയിലെ വികാരിക്ക് കാറുണ്ട്. അതുപോലെ കവിതയെഴുതി പുസ്തകമാക്കി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതും സഭ വിലക്കിയിരുന്നു. താന്‍ നേരിട്ട പീഡനങ്ങള്‍ പുസ്‌കമാക്കുമെന്ന് ലൂസി പ്രഖ്യാപിച്ചതോടെ സഭയിലെ പല ഉന്നതരും വെട്ടിലായി. എങ്ങനെയും സിസ്റ്റര്‍ ലൂസിയെ അനുനയിപ്പിക്കാനും പിന്തിരിപ്പിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. നടപടികള്‍ ഉള്‍പ്പെടെ സ്വമേധയാ സ്വീകരിക്കുന്നതായി ഭീഷണിപ്പെടുത്തി ഒപ്പിട്ട് വാങ്ങിയെന്നും സിസ്റ്റര്‍ വെളിപ്പെടുത്തി. അതിനാല്‍ പുസ്തകം ഇറങ്ങിയാല്‍ വലിയ വിവാദങ്ങളുണ്ടാകും പല സഭാനേതാക്കന്‍മാരുടെയും തനിനിറം പുറത്താകും. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് അനുനയനീക്കം.

എന്നാല്‍ അനുനയനീക്കത്തിലൊന്നും ലൂസിക്ക് അത്ര വിശ്വാസമില്ല. നടപടിപിന്‍വലിച്ച കാര്യം നേരിട്ട് ആരും അവരെ അറിയിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇപ്പോഴത്തെ വിവാദങ്ങള്‍ തണുക്കുമ്പോള്‍ മറ്റേതെങ്കിലും തരത്തില്‍ സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുക്കാനാണ് നീക്കമെന്നും സംശയമുണ്ട്. പക്ഷെ, വിശ്വാസി സമൂഹം ഒപ്പമുണ്ടെന്നത് മാത്രമാണ് സിസ്റ്റര്‍ക്ക് ആശ്വാസം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (5 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (5 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (6 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (10 hours ago)

Malayali Vartha Recommends