50കോടി ആളുകള്‍ക്ക് അഞ്ചു ലക്ഷം വരെ ചികിത്സാ സഹായം നല്‍കാന്‍ കഴിയുന്ന പദ്ധതിയോട് മുഖംതിരിച്ച് കേരളം ; ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതില്‍ കേരളം ഉള്‍പ്പെടാത്തത് സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാന്‍ എന്‍ഡിഎ

മോദികെയര്‍ ആരംഭിച്ച് ഒരു ദിവസം തികയുന്നതിന് മുമ്പ്തന്നെ ആയിരത്തിലധികം പേര്‍ക്ക് അതിന്റെ ഗുണം ലഭിച്ചു. എറ്റവും കൂടുതല്‍ ആളുകള്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചത് ഛത്തീസ്‌ഗഡിലും ഹരിയാനയിലുമായിരുന്നു. എന്നാല്‍ കേരളം പദ്ധതിയോട് പുറംതിരിഞ്ഞ് നിൽക്കുകയാണ്. പദ്ധതി തട്ടിപ്പാണെന്നും കേന്ദ്രസര്‍ക്കാരിന് മറ്റ് പല ഉദ്ദ്യേശങ്ങള്‍ ഉണ്ടെന്നുമാണ് കേരളത്തിന്റെ വിശദീകരണം. അതേസമയം പദ്ധതിക്ക് എല്ലാ ഭാഗത്ത് നിന്നും വലിയ തോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്.
രാജ്യത്തെ 50 കോടിയിലേറെ പൗരന്‍മാര്‍ക്ക് ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്നതാണ് ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. സര്‍ക്കാര്‍ ചെലവിലുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണ് പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റാഞ്ചി യില്‍ ആയുഷ്മാന്‍ ഭാരത് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കേരളം പദ്ധതിയുമായി സഹകരിക്കാത്തതിനെ രൂക്ഷമായ ഭാഷയിലാണ് ബിജെപി നേതാക്കള്‍ വിമര്‍ശിക്കുന്നത്.
ഞാറാഴ്ച റാഞ്ചിയിലായിരുന്നു പദ്ധതിയുടെ തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി 5 ഗോള്‍ഡ് കാര്‍ഡുകള്‍ പുറത്തിറക്കി പദ്ധതി ഉദ്ഘാടനം ചെയ്തു. കാര്‍ഡില്‍ ആദ്യം ചികിത്സ ലഭിച്ചത് ജംഷദ്പൂറിലെ ഈസ്റ്റ് സിങ്ക്ഭും സര്‍ദാര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 24കാരി ഗര്‍ഭിണിക്കായിരുന്നു. പൂനം മാഹ്‌റ്റോ അവിടെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. 50കോടി ആളുകള്‍ക്ക് അഞ്ചു ലക്ഷം വരെ ചികിത്സാ സഹായം നല്‍കാന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
നാഷണല്‍ ഹെല്‍ത്ത് ഏജന്‍സിക്കാണ് സ്‌കീമിന്റെ ഉത്തരവാദിത്വം മുഴുവനും നല്‍കിയിരിക്കുന്നത്. അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുക്കുന്നതും അവര്‍ തന്നെയാണ്. മോദികെയര്‍ പദ്ധതി 30 സ്റ്റേറ്റിലെ 445 ജില്ലകളില്‍ ആരംഭിച്ചിട്ടുണ്ട്. 2.65ലക്ഷം കിടക്കള്‍ ആനൂകൂല്യം ഉള്ളവര്‍ക്കായി 10000 സര്‍ക്കാര്‍ ഹോസ്പിറ്റലിലും സ്വകാര്യ ഹോസ്പിറ്റലിലും സജ്ജീകരിച്ചിട്ടുണ്ട്.
അതേസമയം ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതില്‍ കേരളം ഉള്‍പ്പെടാത്തത് സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാന്‍ എന്‍ഡിഎ. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ വിരോധം കാരണമാണ് ആയുഷ്മാന്‍ ഭാരത് സംസ്ഥാനത്ത് നടപ്പിലാക്കാത്തതെന്നാണ് ബിജെപി നേതാക്കളുടെ കുറ്റപെടുത്തല്‍.
https://www.facebook.com/Malayalivartha

























