Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

വിവാഹം കഴിഞ്ഞിട്ട് രണ്ടരവര്‍ഷം പിന്നിട്ടിട്ടും മകള്‍ ഗര്‍ഭിണിയാകാത്തത് മിടുക്കില്ലായ്മ കൊണ്ടാണെന്ന് വീട്ടുകാര്‍, അവള്‍ സത്യം പറഞ്ഞപ്പോള്‍, പ്രതികരണം അതിലും ക്രൂരമായിരുന്നു. 'നീ ഡിവോഴ്‌സ് ചെയ്താല്‍ അനിയത്തിയുടെ ജീവിതം എന്താകും. കുറച്ചുകാലം കൂടെ പിടിച്ച് നില്‍ക്കൂ... സുഹൃത്തിന്റെ ജീവിതത്തിലെ ദാരുണമായ കഥ വനിതാ ഡോക്ടര്‍ പറയുന്നു... 

25 SEPTEMBER 2018 03:04 PM IST
മലയാളി വാര്‍ത്ത

ഇരുപത്തിരണ്ടുകാരിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടരവര്‍ഷം പൂര്‍ത്തിയായിട്ടും അവള്‍ കന്യകയായി തുടരുന്നു... അവളുടെ 'മിടുക്കില്ലായ്മ' ആണ് ഭര്‍ത്താവിന്റെ താല്പര്യക്കുറവിനു കാരണമെന്ന് സ്വന്തം വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കാരണം അതല്ല. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ജാതകവിഷയവുമായി ബന്ധപ്പെട്ടാണ് വീട്ടുകാര്‍ അവളെ നിര്‍ബന്ധിച്ചു വിവാഹം ചെയ്യിച്ചത്. വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോളേക്കും 'വിശേഷമായില്ലേ', ' ഇനിയൊരു കുഞ്ഞൊക്കെ വേണ്ടേ' എന്ന ചോദ്യവുമായി നാണംകെട്ട വീട്ടുകാരും നാട്ടുകാരും വളരെ സ്വാഭാവികമായും അവരുടെ ജീവിതത്തിന്റെ സ്വകാര്യത തടസ്സപ്പെടുത്തി മേയാന്‍ തുടങ്ങി. വനിതാ ഡോക്ടറായ വീണ ജെ.എസ് സുഹൃത്തിനുണ്ടായ അനുഭവം പറയുന്നു...

ഒരല്‍പ്പം റഫ് ആയ സ്വഭാവമുള്ള ആണുങ്ങള്‍ക്കു ജീവിക്കാന്‍ വലിയ പാടില്ല. അവരോടു ചോദ്യങ്ങള്‍ ചോദിക്കാന്‍ ആളുകള്‍ക്ക് ഭയമാണ്. എന്നാല്‍ പെണ്ണിങ്ങനെയാണോ? പെണ്ണ് ഐഎഎസ്സുകാരി ആണെങ്കില്‍ പോലും ചോദ്യങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും കുറവൊന്നും ഉണ്ടാവില്ല. നാള്‍ക്ക്‌നാള്‍ ശല്യം സഹിക്കാന്‍ വയ്യാതെ വന്നു. വൈകിയാണ് അവള്‍ കാര്യങ്ങള്‍ മനസിലാക്കിയത്. ഭര്‍ത്താവ് ഗേ ആണ്. അയാള്‍ക്ക് കാമുകന്‍ ഉണ്ട് താനും. എല്ലാം മറച്ചുവെച്ചയാള്‍ അവളെ ചതിക്കുകയായിരുന്നു.

ഒരുദിവസം അവള്‍ ഭര്‍ത്താവിനെ കയ്യോടെ പിടികൂടി. അയാളുടെ വീട്ടുകാര്‍ക്ക് കാര്യങ്ങള്‍ കുറച്ചൊക്കെ അറിയാം. സ്വവര്‍ഗസ്‌നേഹം വിവാഹശേഷം മാറുന്ന 'രോഗമായി' പരിഗണിക്കപ്പെട്ട നമ്മുടെ സ്വന്തം കേരളത്തില്‍ വീട്ടുകാര്‍ക്ക് അയാളെ അധികം നിര്‍ബന്ധിക്കേണ്ടതായും വന്നില്ല. ഒരു പെണ്ണിനെ വിവാഹം ചെയ്ത് സ്വന്തം 'ആണത്തം' നിലനിര്‍ത്തേണ്ടത് മറ്റാരേക്കാളും അയാളുടെ ആവശ്യവുമായിരുന്നു. സെക്‌സില്‍ മാത്രം അധിഷ്ഠിതമെന്നു ഇന്ത്യന്‍ നിയമം കോണ്‍ട്രാക്ട് എഴുതിയ വിവാഹം അവള്‍ ഇങ്ങനെ തുടര്‍ന്നു പോരുന്നു.

ഇതിനിടയില്‍ അവളുടെ വീട്ടുകാരോട് ഏകദേശം കാര്യങ്ങള്‍ അവള്‍ അറിയിച്ചു. പ്രതികരണം അതിലും ക്രൂരമായിരുന്നു. 'നീ ഡിവോഴ്‌സ് ചെയ്താല്‍ നിന്റെ അനിയത്തിയുടെ ജീവിതം എന്താകും. കുറച്ചുകാലം കൂടെ പിടിച്ച് നില്‍ക്കൂ.' അനിയത്തി പ്ലസ് ടുവില്‍ ആണ്. പതിനേഴു വയസ്സ്. ജാതകപ്രശ്‌നം ഉള്ളതോണ്ട് പതിനെട്ടു വയസ്സ് പൂര്‍ത്തിയാകുന്ന നിമിഷം വിവാഹം നടന്നില്ലെങ്കില്‍ പിന്നെ മുപ്പത്തഞ്ചു കഴിഞ്ഞേ നടക്കൂ എന്നാകയാല്‍ അനിയത്തിയുടെ ജീവിതവും അവര്‍ എഴുതിക്കഴിഞ്ഞിരുന്നു ! ആ കുരുതി കഴിഞ്ഞിട്ട് ഈ മോക്ഷം എന്നും കരുതി അവള്‍ ഇന്നും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.

സെക്‌സില്‍ മാത്രം അധിഷ്ഠിതമായ വിവാഹം എന്ന കോണ്‍ട്രാക്ട് വെച്ച് ഡിവോഴ്‌സ് പോലും ഈ കേസില്‍ ആവശ്യമില്ല. ങമൃൃശമഴല യലരീാല െിൗഹഹ മിറ ്ീശറ വലൃല. ഇനിയൊരു വിവാഹം നടന്നാല്‍ അത് ആദ്യവിവാഹം മാത്രമായേ നിയമം പരിഗണിക്കുള്ളു. ലൈംഗികജീവിതം ആസ്വദിക്കുക എന്ന പ്രത്യുല്പാദനപരമായ അവകാശമാണ് ഈ നശിച്ച നാടിന്റെ പൊള്ളയായ അഭിമാനം കാരണം ഇവിടെ ഒരു പെണ്ണ് ബലികഴിച്ചുകൊണ്ടിരിക്കുന്നത്. അവന്‍ ഇന്നും കാമുകന്റെ കൂടെ പകലുകള്‍ പങ്കിട്ട് രാത്രിയാവുമ്പോള്‍ മറ്റുള്ളവരുടെ മുന്നില്‍ തന്റെ ആണത്തം നിലനിര്‍ത്താന്‍ അവളുടെ അടുത്ത് കട്ടിലില്‍ കിടക്കും. പഠിച്ചുവെച്ച നിസ്സഹായതകള്‍ നമ്മള്‍ കളഞ്ഞേ തീരൂ. ജീവിതം ഒന്നേയുള്ളൂ. മറക്കരുത്. അല്പം സന്തോഷം എല്ലാവരും അര്‍ഹിക്കുന്നുണ്ട്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (5 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (5 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (6 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (10 hours ago)

Malayali Vartha Recommends