കാരുണ്യപ്ലസിന്റെ 10 ലക്ഷത്തിന്റെ ലോട്ടറി അടിച്ച ചുമട്ടു തൊഴിലാളി, സമ്മാനം കൈയ്യിലെത്താന്‍ പോലീസ് സഹായം തേടുന്നു!

ഭാഗ്യം കൈക്കുമ്പിളില്‍ എത്തിയാലും അനുഭവിക്കാന്‍ യോഗമില്ല എന്ന അവസ്ഥയായിരുന്നു പാലോട് സ്വദേശി അജിനുവിന് സംഭവിച്ചത്. ലോട്ടറി ഫലം വന്നപ്പോള്‍ ചെറിയ സമ്മാനങ്ങളില്‍ തന്റെ നമ്പര്‍ തെരഞ്ഞുനോക്കി. കാണാത്തതിനെ തുടര്‍ന്ന് ഇയാള്‍ ടിക്കറ്റ് ചുരുട്ടിയെറിയുകയായിരുന്നു. അജിനുവിന് സമ്മാനമടിച്ചെന്ന് മനസിലായ സുഹൃത്ത് അനീഷ് തന്ത്രത്തില്‍ അജിനുവിനോട് ടിക്കറ്റിനെക്കുറിച്ച് ചോദിക്കുകയും, വലിച്ചെറിഞ്ഞ സ്ഥലത്ത് നിന്ന് സ്വന്തമാക്കുകയുമായിരുന്നു.
ചുമട്ട് തൊഴിലാളി അജിനുവിന് കഴിഞ്ഞ 22ന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനമാണ് അടിച്ചത്. അജിനുവിന്റെ മകള്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്, പലപ്പോഴും കടം വാങ്ങിയാണ് ഇയാള്‍ ആശുപത്രിയില്‍ മകളെ കൊണ്ട് പോയിരുന്നത്.
എന്നാല്‍ അജിനുവിന് സമ്മാനമടിച്ചെന്ന് മനസിലായ അനീഷ് തന്ത്രത്തില്‍ അജിനുവിനോട് ടിക്കറ്റിനെക്കുറിച്ച് ചോദിക്കുകയും, വലിച്ചെറിഞ്ഞ സ്ഥലത്ത് നിന്ന് സ്വന്തമാക്കുകയുമായിരുന്നു.
സുഹൃത്ത് അനീഷ് ടിക്കറ്റ് തിരഞ്ഞ് എടുക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വൈകിയാണെങ്കിലും കാര്യം മനസിലായ അജിനു പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. അജിനുവിന്റെ അവസ്ഥകള്‍ അറിയാമായിരുന്നിട്ടും് പണത്തിന്റെ ആര്‍ത്തിയില്‍ ഉറ്റചങ്ങാതിയെ ചതിക്കുകയായിരുന്നു അനീഷ്.
https://www.facebook.com/Malayalivartha























