Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

വീട്ടിലെ പതിവ് സന്ദർശകൻ... മകന്റെ കൂട്ടുകാരനായതുകൊണ്ട് ഒട്ടും സംശയിച്ചില്ല... മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം മോഷ്‌ടിച്ചതു കണ്ട വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന്റെ സുഹൃത്ത് അറസ്റ്റിൽ

26 SEPTEMBER 2018 07:56 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊലപതാകം നടന്നത്. ചാരുംമൂട്ടിലെ സ്വകാര്യസ്‌ഥാപനത്തില്‍ ഇലക്‌ട്രോണിക്‌സ്‌ കോഴ്‌സിന്‌ പഠിക്കുകയായിരുന്ന പ്രതിക്ക്‌ ഈ വീട്ടില്‍ സര്‍വസ്വാതന്ത്ര്യവുമുണ്ടായിരുന്നു. വീട്ടമ്മയുടെ മൂത്ത മകന്റെ സുഹൃത്താണ്‌ സമീപവാസിയായ ജെറിന്‍. ടെലിവിഷന്‍ കാണാനും അല്ലാതെയും എപ്പോഴുമെത്തുന്ന പ്രതിയെ മകനെപ്പോലെയാണ്‌ തുളസി കണ്ടത്‌. സംഭവദിവസം ഉച്ചയ്‌ക്ക്‌ എത്തിയ യുവാവിന്‌ അവര്‍ ദോശ നല്‍കിയിരുന്നു. ഇതിനു ശേഷം ബാത്ത്‌ റൂമില്‍ തുളസി പോയ തക്കംനോക്കി പണം ഉണ്ടെന്ന്‌ അറിയാവുന്ന പ്രതി താക്കോലെടുത്ത്‌ അലമാര തുറന്നു. മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ കൈവശമുണ്ടായിരുന്ന 3,000 രൂപ തികയാതിരുന്നതിനാല്‍ 10,800 രൂപ ഇയാള്‍ എടുത്തിരുന്നു.

പണം എണ്ണി നോക്കുന്ന സമയത്തു വീട്ടമ്മ കയറി വന്നു. ഇതുകണ്ടു തുളസി ബഹളംവച്ചപ്പോള്‍ കഴുത്തിനു കുത്തിപ്പിടിച്ച്‌ കട്ടിലില്‍ തള്ളിയിട്ടു. ബോധരഹിതയായ വീട്ടമ്മയെ ഫാനില്‍ കെട്ടിത്തൂക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വീടിന്റെ ജനാലയില്‍ സാരിയില്‍ കെട്ടിത്തൂക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം വീടിനു ചുറ്റും മുളകുപൊടി വിതറിയ ശേഷമാണ്‌ പ്രതി മടങ്ങിയത്‌. തൂങ്ങിനില്‍ക്കുന്ന ഭാര്യയെ കണ്ട്‌ വൈകിട്ട്‌ വീട്ടിലെത്തിയ സുധാകരന്‍ അലമുറയിട്ടു. തുടര്‍ന്നു സമീപവാസികളെയും കൂട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മകന്റെ സുഹൃത്തായ വിദ്യാര്‍ഥിയാണെന്ന് തിരിച്ചറിഞ്ഞതോടെ വലവിരിച്ച് പോലീസ്. അടുത്ത ദിവസം തന്നെ അറസ്‌റ്റില്‍ ആകുകയുമായിരുന്നു. താമരക്കുളം കണ്ണനാകുഴി മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി(40)യെ കൊലപ്പെടുത്തിയ കേസില്‍ കറ്റാനം വെട്ടിക്കോട്‌ മുകളേത്ത്‌ പുത്തന്‍വീട്ടില്‍ ജെറിന്‍ രാജുവി(19)നെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രതിയെ കായംകുളം കോടതി റിമാന്‍ഡ്‌ ചെയ്‌തു.

പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സാരി കെട്ടിയ രീതിയുമെല്ലാം കണ്ടു കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ്‌ എത്തിയിരുന്നു. ചെങ്ങന്നൂര്‍ ഡിവൈ.എസ്‌.പി: അനീഷ്‌ വി. കോരയും മാവേലിക്കര സി.ഐ: പി. ശ്രീകുമാറും നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ്‌ ജെറിന്‍ കുറ്റംസമ്മതിച്ചത്‌.  വള്ളികുന്നം എസ്‌.ഐ: എം.സി. അഭിലാഷ്‌, അഡീഷണല്‍ എസ്‌.ഐ: ഉണ്ണിക്കൃഷ്‌ണന്‍നായര്‍, എ.എസ്‌.ഐമാരായ അന്‍വര്‍സാദത്ത്‌, ഹരിദാസ്‌, സുരേഷ്‌, സി.പി.ഒമാരായ അരുണ്‍, ഉണ്ണിക്കൃഷ്‌ണന്‍, ഷാജി, നജു എന്നിവരടങ്ങുന്ന സംഘമാണ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (11 minutes ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (40 minutes ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (2 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (2 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (2 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (2 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (2 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (2 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (3 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (3 hours ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (3 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (3 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (4 hours ago)

Malayali Vartha Recommends