സ്വകാര്യ ബസ് വ്യവസായ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു ബസുടമകളുമായി ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി

സ്വകാര്യ ബസ് വ്യവസായ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു ബസുടമകളുമായി ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. നികുതിയടയ്ക്കാനുള്ള സമയ പരിധി നീട്ടുക, ബസുകളുടെ ലൈഫ് 15 വര്‍ഷമെന്ന് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്നു മന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധന ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഹാരമല്ല. അതാവശ്യപ്പെടാത്ത ബസുടമകളെ പ്രശംസിക്കുന്നു. ബസുകളുടെ ലൈഫ് വര്‍ധിപ്പിക്കണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരല്ല, ഇതിനായി ഒരു സമിതി പ്രവര്‍ത്തിക്കുന്നുണ്ട്.
ബസുകളുടെ ലൈഫ് നീട്ടുന്നതിന് എതിര്‍പ്പില്ലെന്ന് ആ സമിതിയെ അറിയിക്കാന്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. ആധുനിക കാലഘട്ടം ആവശ്യപ്പെടുന്ന പരിഷ്‌കാരങ്ങള്‍ മോട്ടോര്‍ വാഹനങ്ങളിലും നടപ്പാക്കേണ്ടതുണ്ട്. ബസുകളില്‍ ജി.പി.എസ് ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ നടപ്പാക്കും. എന്നാല്‍ അതിന്റെ പേരില്‍ ഒരു ബസും കസ്റ്റഡിയിലെടുക്കുകയോ ഉടമയെ പീഡിപ്പിക്കുകയോ ചെയ്യുന്നില്ല. യാത്രക്കാരുടെയും ഗതാഗത സംവിധാനത്തിന്റെയും സുരക്ഷയ്ക്കാണ് ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ഒക്‌ടോബര്‍ ഒന്നുമുതല്‍ സ്‌കൂള്‍ ബസുകളില്‍ ജി.പി.എസ് നിര്‍ബന്ധമായും നടപ്പാക്കും. അന്നു രാവിലെ നിരത്തിലിറങ്ങുന്ന സ്‌കൂള്‍ ബസുകളില്‍ ജി.പി.എസ് ഉണ്ടായിരിക്കണമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























