ഗുണ്ടകൾക്കൊപ്പം വാടക ഭാര്യ; കാറില്‍ മുന്‍ സീറ്റില്‍ ജീവിത പങ്കാളിയുടെ റോളില്‍ മാത്രമല്ല, ലോഡ്ജുകളില്‍, ചെക്ക് പോസ്റ്റുകളിൽ....

പേരൂര്‍ രഞ്ജിത്ത് കൊലക്കേസില്‍ പുതുച്ചേരിയില്‍ അറസ്റ്റിലായ പാമ്ബ് മനോജിനും സംഘത്തിനുമൊപ്പം പിടിയിലായ പരവൂര്‍ സ്വദേശിനി മിനി പ്രതിയായ കാട്ടുണ്ണി എന്ന രഞ്ജിത്തിന്റെ ഭാര്യ എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഭര്‍ത്തൃമതിയും മുതിര്‍ന്ന രണ്ടു കുട്ടികളുടെ മാതാവുമായ മിനി കാട്ടുണ്ണിയെ മതാചാര പ്രകാരമോ നിയമപരമായോ വിവാഹം ചെയ്തിട്ടില്ല. നേരത്തെ നെടുമങ്ങാട്ട് ഒരു കൊലപാതക കേസിലും പരവൂരും കുളത്തൂപ്പുഴയിലുമായി എട്ട് വധശ്രമ കേസിലും ചില്ലറ മോഷണ കേസുകളിലും പ്രതിയായി ഒളിവില്‍ കഴിയവേയാണ് കാട്ടുണ്ണിയുടെ ഒളിവ് ജീവിതം സുരക്ഷിതമാക്കാന്‍ മിനി കൂടെ കൂടിയത്.
ഗുണ്ടകൾ കുറ്റകൃത്യം ചെയ്ത ശേഷം കേരളത്തിന് പുറത്തേക്ക് മുങ്ങുമ്പോൾ വാടക ഭാര്യയായി ഒരാൾ നിർബന്ധമാണ്. ക്വട്ടേഷന്‍ നടപ്പാക്കിയ ശേഷം കേരളത്തിന് പുറത്തേക്ക് മുങ്ങുന്ന ഗുണ്ടകള്‍ക്ക് കൂട്ടായി പോകുന്ന ഈ സ്ത്രീകള്‍ വാടക ഭാര്യമാരാണ്. ചെക്ക് പോസ്റ്റുകളില്‍ കൂടുതല്‍ പരിശോധനകളില്‍ നിന്ന് ഒഴിവാകാനും ലോഡ്ജുകളില്‍ മുറിയെടുക്കുമ്ബോള്‍ സംശയം തോന്നാതിരിക്കാനുമാണ് സ്ത്രീകളെ ഒപ്പം കൂട്ടുന്നത്.
പാമ്ബ് മനോജിന്റെ സംഘത്തോടൊപ്പം നീങ്ങിയ മിനി ഒരുമാസത്തെ ഒളിവ് ജീവിതത്തിനിടെ 13 സിം കാര്‍ഡുകളാണ് സ്വന്തം പേരില്‍ തരപ്പെടുത്തിയത്. രഞ്ജിത്ത് വധക്കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും മൃതദേഹം വാഹനത്തില്‍ കയറ്റാന്‍ സഹായിച്ചതിന് പിടിയിലായ വടക്കേവിള സ്വദേശി റിയാസിനൊപ്പം കഴിയുന്നതും ഒരു പെണ്‍ഗുണ്ടയാണെന്ന് പൊലീസ് പറയുന്നു.
കാട്ടുണ്ണി പരവൂരില്‍ ഒരു കാര്‍ യാത്രക്കാരന്റെ മുഖത്ത് കത്തി കൊണ്ട് കുത്തിയ സമയത്ത് റിയാസിന്റെ കൂടെ താമസിക്കുന്ന ഈ സ്ത്രീ കാറില്‍ നിന്ന് ഇറങ്ങി കുത്തുകൊണ്ട ആളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് സുരക്ഷാ കാമറ മുഖേന ലഭിച്ചു. ഈ സംഭവം നടക്കുമ്ബോള്‍ റിയാസും പാമ്പ് മനോജും കുക്കുവും വിഷ്ണുവും കാറിലുണ്ടായിരുന്നു. സെപ്തംബര്‍ ഒന്നിനാണ് സംഭവം നടന്നത്.
കാറില്‍ മുന്‍ സീറ്റില്‍ ജീവിത പങ്കാളിയുടെ റോളില്‍ ഇരിക്കുന്നതില്‍ മാത്രം തീരുന്നില്ല ഭാര്യമാരുടെ റോള്‍. ഒളിവ് ജീവിതത്തിനിടയില്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ മാറി മാറി തരപ്പെടുത്തുന്നതിന് പുറമെ നാട്ടില്‍ നിന്ന് ചെലവിനായി പണം എത്തുന്നതും ഇവരുടെ പേരിലായിരിക്കും. തിരിച്ചറിയല്‍ രേഖയും ഫോട്ടോകളും ബാഗില്‍ കരുതുന്ന വാടക ഭാര്യമാര്‍ പിടിക്കപ്പെടും വരെ മറ്റൊരാള്‍ക്ക് സംശയം തോന്നാതെ തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കും.
https://www.facebook.com/Malayalivartha
























