കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്റെ രാഷ്‌ട്രീയ, സാമൂഹിക, സാമ്പത്തിക നിരീക്ഷണങ്ങള്‍; കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് മുൻപ് അവസാനത്തെ ആഗ്രഹം നിറവേറ്റാൻ എം.എം. ഹസൻ... മുൻ പ്രസിഡന്റ് എന്ന നിലയിൽ മാത്രം പുസ്തകം ഇറക്കിയാൽ മതിയെന്ന് ഒരുകൂട്ടർ വാദിക്കുമ്പോൾ സ്ഥാനം ഒഴിയുന്നതിനു മുൻപ് ആഗ്രഹം സഫലമാക്കാൻ ഹസ്സൻ

കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് മുൻപ് അവസാനത്തെ ആഗ്രഹം നിറവേറ്റാൻ എം.എം. ഹസൻ. കെ.പി.സി.സി. പ്രസിഡന്റെന്ന നിലയില്‍ തയാറാക്കിയ പുസ്‌തകത്തിന്റെ പ്രകാശനത്തോടെ എം.എം. ഹസന്‍ ഇന്നു സ്‌ഥാനമൊഴിയും. ഇന്നു രാവിലെ മുല്ലപ്പള്ളി ചുമതലയേല്‍ക്കും, വൈകിട്ട് പുസ്‌തകപ്രകാശനം നടത്തും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയാണു പുസ്‌തകം പ്രകാശിപ്പിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂര്‍ എം.പി. തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
"കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്റെ രാഷ്‌ട്രീയ, സാമൂഹിക, സാമ്ബത്തിക നിരീക്ഷണങ്ങള്‍" ആണ് സത്യമേവ ജയതേ എന്ന പേരില്‍ കെ.പി.സി.സിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പുസ്‌തകമാക്കിയത്. പുറംചട്ടയില്‍ ഹസന്‍ കെ.പി.സി.സി. പ്രസിഡന്റ് തന്നെ. ഇന്നു പുസ്‌തകം പുറത്തിറക്കാന്‍ നിശ്‌ചയിച്ചിരിക്കെയാണ് കഴിഞ്ഞ 19നു മുല്ലപ്പള്ളി രാമചന്ദ്രനെ ഹൈക്കമാന്‍ഡ് കെ.പി.സി.സിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചത്. ഉടന്‍ ചുമതലയേല്‍ക്കാനും നിര്‍ദേശിച്ചു. അതോടെ പ്രസാധകര്‍ പ്രതിസന്ധിയിലായി.
ഒന്നുകില്‍ പ്രകാശനത്തീയതി മാറ്റണം. അല്ലെങ്കില്‍ പുസ്‌തകത്തിന്റെ പുറംചട്ടയില്‍ ഹസനെ "മുന്‍ പ്രസിഡന്റ്" ആക്കണം; അതിനായി പുതിയ പുറംചട്ട അച്ചടിച്ച് പുസ്‌തകം അഴിച്ചുപണിയണം. കാര്യമറിഞ്ഞ മുല്ലപ്പള്ളി പരിഹാരമാര്‍ഗം നിര്‍ദേശിച്ചു. പ്രകാശനച്ചടങ്ങും ചുമതലയേല്‍ക്കലും ഒരേ ദിവസമാക്കുക. അങ്ങനെയെങ്കില്‍ പുസ്‌തകത്തിന്റെ അഴിച്ചുപണി ഒഴിവാക്കാമെന്നാണു പോംവഴി.
https://www.facebook.com/Malayalivartha
























