മധുവിധു തീരും മുൻപേ നവവരന് ദാരുണാന്ത്യം... ആഘോഷങ്ങൾക്കായി തിരിച്ച ആ യാത്ര കണ്ണീരോടെ അവസാനിച്ചപ്പോൾ ബാക്കിയായത് കുറച്ച് ദിവസത്തെ ദാമ്പത്യ ഓർമ്മകൾ

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നവവരന്‍ മരിച്ചു. രാത്രി ഒന്‍പതരയോടെയായിരുന്നു അപകടം. അഖില്‍ എറണാകുളം ജില്ലാ ജയിലിലെ ജയിലറാണ്. ആഘോഷങ്ങൾക്കായി തിരിച്ച ആ യാത്ര കണ്ണീരോടെ അവസാനിച്ചപ്പോൾ ബാക്കിയായത് കുറച്ച് ദിവസത്തെ ദാമ്പത്യ ഓർമ്മകൾ മാത്രമായിരുന്നു.
വട്ടയാല്‍ അരയന്‍പറമ്പില്‍ വീട്ടില്‍ അഖില്‍ സാബുവാണ് മരിച്ചത്. ആലപ്പുഴ ദേശീയപാതയില്‍ ആറാട്ടുവഴിക്ക് സമീപമാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന നവവധുവും ഭാര്യയുമായ സീതാലക്ഷ്മി ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha
























