കരുനാഗപള്ളി ദേശീയപാതയില്‍ മാരകായുധങ്ങളുമായി കാറില്‍ സഞ്ചരിച്ച നാലംഗ സംഘം പിടിയില്‍

ദേശീയപാതയില്‍ മാരകായുധങ്ങളുമായി കാറില്‍ സഞ്ചരിച്ച നാലംഗ സംഘം പിടിയിലായി. കരുനാഗപ്പള്ളിയിലാണ് സംഭവമുണ്ടായത് . കഴിഞ്ഞ ദിവസം വെളുത്ത മണലിനു സമീപം നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി എതിര്‍ സംഘത്തെ അക്രമിക്കാന്‍ എത്തിയ സംഘമാണ് പോലീസ് പിടിയിലായത്. സംഘം ദേശീയപാത വഴി സഞ്ചരിക്കുന്നതിനിടെ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമം നടത്തി.
ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ദേശീയപാതയില്‍ പോലീസ് വാഹനം തടഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. സംഘത്തിലെ രണ്ടു പേര്‍ ഓടി രക്ഷപെട്ടു. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്.
"
https://www.facebook.com/Malayalivartha
























