ഗോഡൗണിന് തീപിടിച്ചു... ഗൃഹോപകരണങ്ങളും ഇലക്‌ട്രിക്ക് സാധനങ്ങളും ഫര്‍ണിച്ചറുകളും സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ വെന്തുമരിച്ചു

പൂവച്ചല്‍ കാപ്പിക്കാട് സ്വദേശി സുരേന്ദ്രന്നായര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. വീട്ടുപകരണങ്ങള്‍ സൂക്ഷിച്ച് വെച്ചിരുന്ന ഗോഡൗണിന് തീപിടിച്ച് കാവല്‍ക്കാരന്‍ വെന്തു മരിച്ചു.
കാട്ടാക്കട പേഴുംമൂട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്. ഗൃഹോപകരണങ്ങളും ഇലക്‌ട്രിക്ക് സാധനങ്ങളും ഫര്‍ണിച്ചറുകളും കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്നു. കാട്ടാക്കട, നെയ്യാര്‍ഡാം, നെയ്യാറ്റിന്‍കര, വിതുര, നെടുമങ്ങാട് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. കാപ്പിക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുളള ഗോഡൗണാണ് കത്തിനശിച്ചത്. അരക്കോടിയുടെ ഉത്പന്നങ്ങള്‍ കത്തിനശിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
സംഭവം നടക്കുമ്പോള്‍ സുരേന്ദ്രന്‍ ഉറക്കത്തിലായിരുന്നു. അതിനാല്‍ തീ ആളിപ്പിടിക്കുന്നത് അറിഞ്ഞില്ല. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
https://www.facebook.com/Malayalivartha
























