ആര്‍ത്തവ സ്ത്രീകള്‍ മലചവിട്ടില്ല; ഫെമിനിസ്റ്റുകൾ പോകുമായിരിക്കും; എഴുത്തുകാരി ലതാലക്ഷ്മി പറയുന്നു...

ശബരിമലയില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന പ്രവേശനനിയന്ത്രണം സുപ്രീംകോടതി റദ്ദാക്കിയത് രണ്ടാം ക്ഷേത്രപ്രവേശന വിളംബരം, തുല്യനീതി, ഭക്തിസ്വാതന്ത്ര്യം, ക്ഷേത്രത്തിന്റെ അച്ചടക്കവും അധികാരവും എന്നെല്ലാം വ്യാഖ്യാനിക്കാമെന്ന് യുവ എഴുത്തുകാരി ലതാലക്ഷ്മി പറയുന്നു. പന്തളം രാജകുമാരിമാര്‍ പണ്ട് മലകയറി അയ്യപ്പ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് കേള്‍ക്കുന്നു... വന്യമൃഗങ്ങളെ ഭയക്കേണ്ട അവര്‍ക്ക്. ആളും അനുയായികളും ഉണ്ടായിരുന്നു.
ഒരു പെണ്ണിന് പലയാണ് ( വിവാഹേതര ബന്ധങ്ങളാവാം), പെണ്ണിന് പെണ്ണാകാം (സ്വവര്‍ഗാനുരാഗം) എന്നാലും പമ്പയില്‍ പെണ്ണ് പുലകുളി നടത്തിയാലും പുറത്തായാലും ( ആര്‍ത്തവസമയം) പതിനെട്ടാംപടി പണിപ്പെട്ട് കയറിയാലും പറയേണ്ടത് പറയണമല്ലോ... അയ്യപ്പന് ജാതിയില്ല, മതമില്ല. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് എഴുതി തൂക്കിയിട്ടുമില്ല. സ്ത്രീ വിരോധിയാണെന്ന് പാണന്‍ പാടിയതും മറക്കുന്നു. പക്ഷെ, ആര്‍ത്തവ സ്ത്രീകള്‍ ആരും ക്ഷേത്രദര്‍ശനം നടത്താന്‍ പോകുന്നില്ല. വിശ്വാസികളല്ലാത്ത ഫെമിനിസ്റ്റുകള്‍ പോകുമായിരിക്കും. അയ്യപ്പഭക്തരായ സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് തങ്ങള്‍ക്ക് ശബരിമലയില്‍ പോകണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസമാണെന്നും ലതാലതക്ഷ്മി.
https://www.facebook.com/Malayalivartha























